Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൃതദേഹം നാട്ടിലേക്കു കൊണ്ടു പോവാനായില്ല... വീട്ടുജോലിക്കാരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഗംഭീര്‍ നടത്തി

ദില്ലി: കൊവിഡ്-19നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം വീട്ടുജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോവാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ നടത്തി ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. അസുഖബാധിയായാണ് 48കാരിയായ സരസ്വതി പത്ര മരിച്ചത്. എന്നാല്‍ മൃതദേഹം സ്വന്തം നാടായ ഒഡീഷയിലേക്കു കൊണ്ടു പോവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ഗംഭീര്‍ സ്വയം നിര്‍വഹിക്കുകയായിരുന്നു.

gambhir

കഴിഞ്ഞ ആറു വര്‍ഷമായി ഗംഭീറിനും കുടുംബത്തിനുമൊപ്പം സരസ്വതിയുണ്ട്. തന്റെ ട്വീറ്റര്‍ പേജിലൂടെ ഗംഭീര്‍ ഇവര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എന്റെ കുഞ്ഞിനെ ഇത്രയും കാലം പരിപാലിച്ച അവര്‍ വെറും വീട്ടുജോലിക്കാരിയായില്ല, കുടുബാംഗം കൂടിയായിരുന്നു. അവരുടെ അന്ത്യകര്‍മം ചെയ്യുകയെന്നത് തന്റെ ചുമതല കൂടിയാണെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ജാതി, മതം, സാമൂഹികസ്ഥിതി എന്നിവയേക്കാളുപരി അന്തസ്സിലാണ് വിശ്വസിക്കുന്നത്. ഇതിലൂടെ മാത്രമേ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണ് ഇന്ത്യയെക്കുറിച്ച് തന്റെ ആശയം, ഓം ശാന്തിയെന്നും 38 കാരനായ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ ഗംഭീര്‍ പങ്കാളിയായിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയാണ് ഇന്ത്യക്കൊപ്പം ഗംഭീര്‍ ആഘോഷിച്ചത്. ഇവ രണ്ടിന്റെയും ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 2004-16 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിരുന്നു ഗംഭീര്‍.

1

കഴിഞ്ഞ ദിവസം മരിച്ച ഗംഭീറിന്റെ വീട്ടുജോലിക്കാരിയായ സരസ്വതി ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നാണ് മീഡിയ റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പ്രഹേമവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാരണം ഇവരെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ഈ അസുഖങ്ങള്‍ കാരണം ചികില്‍സയിലായിരുന്നു ഇവരെന്നാണ് വിവരം.

Story first published: Saturday, April 25, 2020, 9:25 [IST]
Other articles published on Apr 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+