Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ തമിഴ്‌നാട് ക്യാപ്റ്റന്‍ കുലോതുംഗന്‍ വാഹനാപകടത്തില്‍ മരിച്ചു!! വിടവാങ്ങിയത് സൂപ്പര്‍ താരം

1

ചെന്നൈ: തമിഴ്‌നാട് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റവും അവരുടെ മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളുമായ കാലിയ കുലോതുംഗന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തന്റെ ഗ്രാമത്തില്‍ വച്ചാണ് 40 കാരനായ താരത്തിന് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് ട്രോഫിയിയില്‍ ഒരു കാലത്ത് തമിഴ്‌നാട് ടീമിന്റെ തുറുപ്പുചീട്ടായിരുന്നു കുലോതുംഗന്‍. കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നായ ഈസ്റ്റ് ബംഗാള്‍, വിവാ കേരള, മുഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, മുംബൈ എഫ്‌സി എന്നിവര്‍ക്കു വേണ്ടിയും താരം ഐ ലീഗുള്‍പ്പെടെ നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. നിലവില്‍ ഐ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഭവാനിപൂര്‍ എഫ്‌സിക്കു വേണ്ടി കളിക്കുകയായിരുന്നു അദ്ദേഹം.

കുലോതുംഗന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയ വഴി താരത്തിന് ആദരാഞ്ജലില്‍ അര്‍പ്പിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത്, മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം അഹമ്മദ് ഇഷ്ഫാഖ് എന്നിവരെല്ലാം കുലോതുംഗന് ആദരാഞ്ജലിയര്‍പ്പിച്ചു.

ഈസ്റ്റ് ബംഗാളിനൊപ്പം നിരവധി നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ കുലോതുംഗനായിട്ടുണ്ട്. 2002-03, 2003-04 സീസണുകളില്‍ തുടര്‍ച്ചയായി രണ്ടു തവണ ബംഗാള്‍ ഐ ലീഗില്‍ ജേതാക്കളായപ്പോള്‍ താരം ടീമിലുണ്ടായിരുന്നു. ഇതിഹാസതാരം ബെയ്ച്ചുങ് ബൂട്ടിയ, രാമന്‍ വിജയന്‍ എന്നിവര്‍ക്കൊപ്പമെല്ലാം നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് കുലോംതുംഗന്‍.

Story first published: Saturday, July 28, 2018, 13:35 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+