പ്രതീക്ഷകളും കാത്തിരിപ്പും അവസാനിച്ചു; കണ്ടെടുത്ത മൃതദേഹം സലയുടേത്

ലണ്ടന്‍: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അവസാനമിട്ട് കാണാതായ അര്‍ജന്റീനാ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മരണം സ്ഥിരീകരിച്ചു. വിമാന യാത്രക്കിടെ കാണാതായ സലയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. വിമാനാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഫുട്‌ബോള്‍ താരത്തിന്റേതുതന്നെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
തകര്‍ത്തടിച്ച് രോഹിത്; ഇന്ത്യ ന്യൂസിലന്‍ഡിനോട് കണക്കുതീര്‍ത്തു; ചരിത്രവിജയം
വിമാനാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ഒരു മൃതദേഹമാണ് കണ്ടെത്തിയത്. സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്സണേയും കാണാതായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതാണെന്ന് തിരച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോര്‍ട്ട്ലാന്‍ഡിലേക്ക് മാറ്റിയ ഈ മൃതദേഹം സലയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എയര്‍ അക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) ആണ് വിമാനാവശിഷ്ടം കണ്ടെത്തിയത്.

പുതിയ ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടെ ദുരന്തം
റെക്കോര്‍ഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയിലേക്ക് ചേക്കേറിയ എമിലിയാനോ സല പുതിയ ക്ലബ്ബിലേക്ക് പോകവെ സഞ്ചരിച്ച ചെറു വിമാനം കാണാതാവുകയായിരുന്നു. ബ്രിട്ടീഷ് ദ്വീപ് ഗ്വര്‍ണസെയ്ക്ക് മുകളില്‍വെച്ചാണ് വിമാനം കാണാതായത്. താരത്തിനായി നീണ്ട തിരിച്ചിലിനൊടുവില്‍ മറൈന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് മേണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനം കണ്ടെത്തിയത്.

കാര്‍ഡിഫ് ചരിത്രത്തിലെ റെക്കോര്‍ഡ് തുക
കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു സലയെ വാങ്ങിയത്. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റത്തില്‍ താരം ഏറെ ആഹ്ലാദവാനായിരുന്നു. 2015 മുതല്‍ നാന്റെസിന് കളിക്കുന്ന സല 117 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്. നാന്റെസിലെ സഹകളിക്കാരുടെ വികാരനിര്‍ഭരമായ യാത്രയയപ്പിനുശേഷമായിരുന്നു സല കാര്‍ഡിഫിലേക്ക് തിരിച്ചത്. എന്നാല്‍, യാത്ര പൂര്‍ണാക്കാന്‍ സലയ്ക്ക് കഴിഞ്ഞില്ല.

സലയ്ക്കായി ലോകം കൈകോര്‍ത്തു
നേരത്തെ സലയ്ക്കായുള്ള തിരച്ചില്‍ മൂന്നു ദിവസത്തിനുശേഷം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിച്ച് തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, അര്‍ജന്റീന പ്രസിഡന്റ് തുടങ്ങിയവര്‍ സലയ്ക്കായുള്ള അന്വേഷണം തുടരാന്‍ അപേക്ഷിച്ചു. കിലിയന്‍ എംപാപ്പെയെ പോലുള്ള കളിക്കാര്‍ വലിയ തുക സംഭാവനയായും നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications