Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ത്തടിച്ച് രോഹിത്; ഇന്ത്യ ന്യൂസിലന്‍ഡിനോട് കണക്കുതീര്‍ത്തു; ചരിത്രവിജയം

'സൂക്ഷിച്ചോ, നിന്റെ സ്ഥാനം കാര്‍ത്തിക് തട്ടിയെടുക്കും',റിഷഭ് പന്തിന് മുന്നറിയിപ്പുമായി ഹര്‍ഭജന്‍

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 എന്ന വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയായത്. ഋഷഭ് പന്ത് 40ഉം എംഎസ് ധോണി 20ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ന്യൂസിലന്‍ഡില്‍ ഇന്ത്യ ആദ്യമായാണ് ഒരു ടി20 മത്സരം ജയിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തകര്‍ച്ചയില്‍നിന്നും തിരിച്ചുകയറുകയായിരുന്നു. ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണിട്ടും മധ്യനിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്ന ആതിഥേയര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് തിരിച്ചുവന്നത്. ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 36 പന്തില്‍ 42 റണ്‍സെടുത്തു.

ഇന്ത്യയുടെ ബാറ്റിങ്

ഇന്ത്യയുടെ ബാറ്റിങ്

ആദ്യ മത്സരത്തിലെ തോല്‍വിക്ക് കണക്കു തീര്‍ക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ 29 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു. മൂന്നാമനായിറങ്ങിയ ഋഷഭ് പന്ത് 28 പന്തില്‍ നിന്നും 36 റണ്‍സെടുത്തു. വിജയ് ശങ്കര്‍ 14 റണ്‍സെടുത്തപ്പോള്‍ ധോണി 20 റണ്‍സും സ്വന്തമാക്കി.

ന്യൂസിലന്‍ഡിന്റെ ബാറ്റിങ്

ന്യൂസിലന്‍ഡിന്റെ ബാറ്റിങ്

ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച ടിം സെയ്ഫര്‍ട്ടും കോളിന്‍ മണ്‍റോയും തുടക്കത്തിലേ പുറത്തായത് ഇന്ത്യയ്ക്ക് തുണയായി. സെയ്ഫര്‍ട്ടും മണ്‍റോയും 12 വീതം റണ്‍സെടുത്താണ് പുറത്തായത്. സെയ്ഫര്‍ട്ടിനെ ഭുവനേശ്വര്‍ കമാര്‍ പുറത്താക്കിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കായിരുന്നു മണ്‍റോയുടെ വിക്കറ്റ്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡാരല്‍ മിച്ചലിനെയും ക്രുനാല്‍ പുറത്താക്കി. കെയ്ന്‍ വില്യംസണിന്റെ വിക്കറ്റും ക്രുനാല്‍ പാണ്ഡ്യയ്ക്കാണ്.

ഇന്ത്യയുടെ ബൗളിങ്

ഇന്ത്യയുടെ ബൗളിങ്

ആദ്യ മത്സരത്തിലെ കനത്ത തോല്‍വി മറികടക്കാനായി ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ബൗളര്‍മാര്‍ കണിശതയാര്‍ന്ന ബൗളിങ്ങാണ് കാഴ്ചവെച്ചത്. ന്യൂസിലന്‍ഡിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ഇന്ത്യ പഴുതനുവദിച്ചില്ല. ഇന്ത്യയ്ക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ടും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും ഒന്നുവീതം വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിജയ് ശങ്കര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, ലോക്കി ഫെര്‍ഗുസന്‍, കോളിന്‍ ഡി ഗ്രാന്ഥോമി, സ്‌കോട്ട് കങ്‌ളിയന്‍, ഡാരല്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്ഫര്‍ട്ട്, ഇഷ് സോഥി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

Story first published: Friday, February 8, 2019, 15:05 [IST]
Other articles published on Feb 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+