Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പുതിയ അവതാരം, ഇതു അതര്‍വ്വ! ത്രില്ലടിച്ച് ആരാധകര്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ധോണിയെ മുഖ്യ കഥാപാത്രമാക്കി പുറത്തിറങ്ങുന്ന സയന്‍സ് ഫിഷന്‍ ഗ്രാഫിക് നോവലാണ് അതര്‍വ്വ. ഇതിന്റെ ഫസ്റ്റ് ലുക്കാണ് ഇപ്പോള്‍ ധോണി തന്നെ പുറത്തു വിട്ടിരുക്കുന്നത്. മുടി നീട്ടി വളര്‍ത്തി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അമാനുഷിക ലുക്കിലാണ് ധോണി ഇതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോര്‍ക്കളത്തില്‍ പൈശാചിക ശക്തികളുമായി ഏറ്റുമുട്ടുന്ന യോദ്ധാവിന്റെ പരിവേഷത്തിലാണ് ധോണി.

1

ഐപിഎല്ലിന്റെ പുതിയ സീസണിന്റെ മെഗാ ലേലത്തിനായി കാത്തിരിക്കവെയാണ് ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച് കൊണ്ട് ധോണിയുടെ ഈ അപ്രതീക്ഷിത സര്‍പ്രൈസ്. വലിയ സ്വീകാര്യതയാണ് 'അതര്‍വ'യ്ക്കു സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതര്‍വയുടെ രചയിതാവ് രമേഷ് തമിള്‍മണിയാണ്. ഈ സീരീസിന്റെ നിര്‍മാതാക്കള്‍ വിന്‍സന്റ് അടൈകലരാജ്, അശോക് മനോര്‍ എന്നിവരാണ്.

2

ഫേസ്ബുക്കിലൂടെയായിരുന്നു അതര്‍വയെ ധോണി ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്. എന്റെ പുതിയ അവതാരമായ അതര്‍വയെ നിങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നു ധോണി വ്യക്തമാക്കി. ട്വിറ്ററിലൂടെ നിരവധി പേരാണ് അതര്‍വയുടെ വരവില്‍ ആവേശവും ആശ്ചര്യവും പ്രകടിപ്പിച്ചിരിക്കുന്നത്. കാരണം ഇത്തമൊരു ആനിമേഷന്‍ കഥാപാത്രമായി ധോണിയയ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

3

വളരെയധികം ആവേശത്തിലാണ്. അതര്‍വയായി എംഎസ് ധോണിയെത്തുകയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

എംഎസ് ധോണിയുടെ വരാനിരിക്കുന്ന ഗ്രാഫിക് നോവല്‍, അതര്‍വയുടെ ഫസ്റ്റ് ലുക്ക്. ഹര ഹര മഹാദേവ് എന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.

അതര്‍വ ദി ഒറിജിന്‍ എന്ന പുതുതലമുറയിലെ ഗ്രാഫിക് നോവലില്‍ എംഎസ് ധോണിയെ വൈകാതെ കാണാം. മിഡാസ് ഡീല്‍സിന്റെ സഹകരണത്തോടു കൂടി വീരുസ് സ്റ്റുഡിയോസാണ് തയ്യാറാക്കിയിരിക്കുന്നത്. എംഎസ് ധോണി ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് ഈ ഗ്രാഫിക് നോവലില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് ഒരു യൂസര്‍ കുറിച്ചു.

4

തലാ, എന്തായിത്? ഇതൊരിക്കലും പ്രതീക്ഷിച്ചില്ല, വലിയ സര്‍പ്രൈസായിപ്പോയി. ഇന്നു ഡബിള്‍ ട്രീറ്റാണ് കിട്ടിയതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
അതര്‍വയില്‍ ധോണിയുടെ പുതിയ ലുക്ക്, സുന്ദരനായ ഹങ്ക് എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
അതര്‍വ ദി ഒറിജിനായി എംഎസ് ധോണിയെത്തുകയാണ്. കാത്തിരിക്കുന്നുവെന്ന് മറ്റൊരു യൂസര്‍ പ്രതികരിച്ചു.

5

അതേസമയം, ഈ മാസം 12, 13 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ മെഗാ ലേലത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എംഎസ് ധോണി ചെന്നൈയിലാണുള്ളത്. പുതിയ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ നാലാം കിരീടത്തിലേക്കു നയിക്കാന്‍ ധോണിക്കായിരുന്നു. സീസണിനു ശേഷം കിരീട വിജയത്തോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അടുത്ത സീസണിലും താനുണ്ടാവുമെന്ന് ധോണി വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

6

ലേലത്തിനു മുന്നോടിയായി നാലു കളിക്കാരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നത്. ധോണിയെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നത്. ചില മുന്‍ താരങ്ങളെ മെഗാ ലേലത്തില്‍ സിഎസ്‌കെ തിരികെ കൊണ്ടു വരാന്‍ സാധ്യതയുണ്ട്. സൗത്താഫ്രിക്കയുടെ വെറ്ററന്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസി, സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ക്കായിരിക്കും പ്രഥമ പരിഗണന ലഭിച്ചേക്കുക. കൂടാതെ അമ്പാട്ടി റായുഡുവും സിഎസ്‌കെ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു താരമാണ്.

Story first published: Thursday, February 3, 2022, 15:50 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+