13ാം വയസില്‍ കന്യകാത്വം നഷ്ടപ്പെട്ടു, അന്യഗ്രഹ പേടകത്തില്‍ സഞ്ചരിച്ചു, വെളിപ്പെടുത്തലുമായി മറഡോണ
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഡീഗോ മറഡോണ. കളിക്കാരനെന്ന നിലയില്‍ റെക്കോഡുകളേറെയുണ്ടെങ്കിലും വിവാദങ്ങളുടെ തോഴനാണ് അദ്ദേഹം. കളത്തിനകത്തും പുറത്തും സ്വഭാവ ദൂഷ്യങ്ങളുടെ പേരില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്ന മറഡോണയുടെ പുതിയ വെളിപ്പെടുത്തലുകളും ചര്‍ച്ചയായിരിക്കുകയാണ്.
13ാം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടെന്ന വിചിത്ര വെളിപ്പെടുത്തലാണ് മറഡോണ നടത്തിയിരിക്കുന്നത്. 13ാം വയസില്‍ പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അവര്‍ പത്രം വായിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ബന്ധം ഉണ്ടായതെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീന സ്‌പോര്‍ട്‌സ് ചാനലായ ടിവൈസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മറഡോണയുടെ വെളിപ്പെടുത്തല്‍.

ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങളില്‍ കോലിയും രോഹിതും, ബൗളര്‍മാരില്‍ ബൂംറ തലപ്പത്ത്
കൂടാതെ ഒരിക്കല്‍ അന്യഗ്രഹ ജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന കൗതുക വെളിപ്പെടുത്തലും മറഡോണ നടത്തി. വീട്ടില്‍ നന്നായി മദ്യപിച്ച് നിന്നൊരു ദിവസം അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും വീട്ടില്‍ നിന്ന് കാണാതായ മൂന്ന് ദിവസം പേടകത്തിലായിരുന്നെന്നും എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കലിന് ശേഷം പരിശീലകനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ രംഗത്ത് ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications