Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങളില്‍ കോലിയും രോഹിതും, ബൗളര്‍മാരില്‍ ബൂംറ തലപ്പത്ത്

മുംബൈ: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ നായകനും ഉപ നായകനും. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 887 പോയിന്റുമായി വിരാട് കോലി ഈ വര്‍ഷം ഒന്നാം സ്ഥാനം സ്വന്തമാക്കി. 2455 റണ്‍സുമായി ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് കോലി. 2442 റണ്‍സ് നേടിയ രോഹിത് ശര്‍മ 834 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

പാകിസ്താന്‍ യുവതാരം ബാബര്‍ അസാം മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് നാലാമതും ന്യൂസീലന്‍ഡിന്റെ റോസ് ടെയ് ലര്‍ അഞ്ചാം സ്ഥാനവും നേടി. കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, ഷായ് ഹോപ്പ്, ക്വിന്റന്‍ ഡീകോക്ക് എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് താരങ്ങള്‍. ഇന്ത്യന്‍ പരമ്പരയിലെ മികച്ച പ്രകടനമാണ് ഹോപ്പിന് ആദ്യ 10നുള്ളില്‍ ഇടം സമ്മാനിച്ചത്.

rohit-sharma

വിശ്രമത്തിലായിരുന്നിട്ടും ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്പ്രീത് ബൂംറ തന്നെയാണ് തലപ്പത്ത്. 740 റേറ്റിങ് പോയിന്റാണ് ബൂംറയ്ക്കുള്ളത്. ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് രണ്ടാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ബൗളര്‍ മുജീബുര്‍ റഹ്മാന്‍ മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ നാലാമതും ഓസ്‌ട്രേലിയയുടെ പാറ്റ് കുമ്മിന്‍സ് അഞ്ചാമതുമുണ്ട്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴാമതാണ്. ബൂംറ മാത്രമാണ് ആദ്യ 10ലുള്ള ഏക ഇന്ത്യന്‍ ബൗളര്‍.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ഒന്നാമതുള്ളത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി രണ്ടാമതും. 14ാം സ്ഥാനത്തുള്ള ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയില്‍ മുന്നില്‍.

Story first published: Tuesday, December 24, 2019, 8:45 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+