For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തും പകരം തരാം, മങ്കൂസ് ബാറ്റ് ഉപയോഗിക്കരുത്: ധോണി പറഞ്ഞത് വെളിപ്പെടുത്തി ഹെയ്ഡന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ട് പേരെടുത്ത ക്രിക്കറ്റ് താരമാണ്. ഏത് ബൗളറേയും അടിച്ചുപറത്താനുള്ള അസാമാന്യ കഴിവുള്ള ഹെയ്ഡന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഐപിഎല്ലില്‍ കളിക്കവെ മങ്കൂസ് ബാറ്റുമായി ഹെയ്ഡന്‍ നടത്തിയ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. സാധാരണ ബാറ്റില്‍ നിന്ന് വ്യത്യസ്തമായി സ്‌ട്രോക്ക് കൂട്ടി പിടിക്ക് നീളം കൂട്ടിയ കുട്ടി ബാറ്റാണ് മങ്കൂസ്.

മങ്കൂസ് ബാറ്റ്

2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കവെയാണ് ഹെയ്ഡന്‍ മങ്കൂസ് ബാറ്റ് ഉപയോഗിച്ചത്. ഇപ്പോഴിതാ മങ്കൂസ് ബാറ്റ് ഉപയോഗിച്ചപ്പോള്‍ ചെന്നൈ നായകനായ എം എസ് ധോണിയുടെ പ്രതികരണം എങ്ങനെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹെയ്ഡന്‍. മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നതിനോട് ധോണിക്ക് വിയോജിപ്പായിരുന്നുവെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്. ഇത് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ദയവ് ചെയ്ത് മങ്കൂസ് ബാറ്റ് ഉപയോഗിക്കരുതെന്നും പകരം എന്തുവേണമെങ്കിലും നല്‍കാമെന്നും ധോണി പറഞ്ഞെന്നാണ് ഹെയ്ഡന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നത് തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ധോണിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹെയ്ഡന്‍ പറഞ്ഞു.

മങ്കൂസ് ബാറ്റില്‍ പരിശീലനം

ഒന്നരവര്‍ഷത്തിലേറെ മങ്കൂസ് ബാറ്റില്‍ പരിശീലനം നടത്തിയ ശേഷമാണ് ഐപിഎല്ലില്‍ ഉപയോഗിച്ചത്. സാധാരണ ബാറ്റിന് അപേക്ഷിച്ച് മങ്കൂസ് ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊണ്ടാല്‍ 20 മീറ്റര്‍ കൂടുതല്‍ ധൂരത്തേക്ക് പന്ത് പോകും. മങ്കൂസ് ബാറ്റിനെക്കുറിച്ച് ഹെയ്ഡന്‍ നടത്തിയ വെളിപ്പെടുത്തല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. ധോണിയോടുള്ള വാക്ക് പാലിക്കാന്‍ ഹെയ്ഡന് സാധിച്ചു.

ഈ വിദേശ നായകന്മാര്‍ തെളിയിച്ചു, ഐപിഎല്‍ ഇന്ത്യന്‍ താരങ്ങളുടെ കുത്തകയല്ല

2010

2010 സീസണില്‍ 346 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്ത്. മങ്കൂസ് ബാറ്റുപയോഗിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ 43 പന്തില്‍ 93 റണ്‍സ് ഹെയ്ഡന്‍ നേടിയിട്ടുണ്ട്. 32 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ഹെയ്ഡന്റെ സമ്പാദ്യം 36.9 ശരാശരിയില്‍ 1107 റണ്‍സാണ്. എട്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനായും കമന്റെറ്ററായും ഹെയ്ഡന്‍ ഇപ്പോഴും സജീവമാണ്.

പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബ്ബുകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നു; മുന്നൊരുക്കം ഇങ്ങനെ

ധോണി

അതേ സമയം ധോണിയുടെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ച സ്ഥിതിയാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണി ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊറോണ വൈറസ് മൂലം ഇത്തവണത്തെ ഐപിഎല്‍ നീണ്ടുപോയതോടെ ധോണിയുടെ തിരിച്ചുവരവ് സാധ്യതയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ധോണിയെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. കാരണം കെ എല്‍ രാഹുല്‍ ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങുന്നുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ അവസരം നല്‍കണം; ആവശ്യമുന്നയിച്ച് റെയ്‌നയും പത്താനും

ടി20

രാഹുല്‍ ഇല്ലെങ്കിലും ടി20യില്‍ കീപ്പറായി റിഷഭ് പന്തിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ധോണിയുടെ ഇപ്പോഴത്തെ മെല്ലെപ്പോക്ക് ബാറ്റിങ് ശൈലിയ്‌ക്കെതിരേ നേരത്തെ മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ആദ്യ നായകനാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും അടുത്ത രണ്ട് വര്‍ഷം കൂടിയെങ്കിലും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ ചെന്നൈ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

Story first published: Sunday, May 10, 2020, 17:27 [IST]
Other articles published on May 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+