
ഷെയ്ന്‍ വോണ്‍ രാജസ്ഥാന്റെ ശരാശരി ടീമിനെവെച്ച് പ്രഥമ ഐപിഎല്‍ കിരീടം വിജയിച്ച നായകനാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണ്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന്റെ നായകമികവാണ് 2008ല്‍ രാജസ്ഥാനെ ചാമ്പ്യന്മാരാക്കിയത്. നായകനെന്ന നിലയില്‍ മികച്ച റെക്കോഡാണ് വോണിനുള്ളത്.55 മത്സരങ്ങളില്‍ നയിച്ച വോണ്‍ 30 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ മെന്ററായും വോണ്‍ രാജസ്ഥാനൊപ്പമുണ്ടായിരുന്നു.

ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്യാപ്റ്റന്‍ വാര്‍ണറാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ വാര്‍ണര്‍ എല്ലാ സീസണിലും ശരാശരി പ്രകടനം പുറത്തെടുക്കാറുണ്ട്. 2016ല്‍ ഹൈദരാബാദ് കിരീടം ചൂടിയപ്പോള്‍ നായകസ്ഥാനത്ത് വാര്‍ണറായിരുന്നു. കിരീടം നേടിയ സീസണില്‍ 60 ശരാശരിയില്‍ 848വ റണ്‍സുമായി ടീമിന്റെ നെടുന്തൂണായിരുന്നു വാര്‍ണര്‍. 150ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.
പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബ്ബുകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നു; മുന്നൊരുക്കം ഇങ്ങനെ

ആദം ഗില്‍ക്രിസ്റ്റ് ഐപിഎല്ലില്‍ കിരീടം നേടിയ മറ്റൊരു വിദേശ നായകനാണ്. മുന്‍ ഓസീസ് വിക്കറ്റ് കീപ്പറായ ആദം ഗില്‍ക്രിസ്റ്റ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് കിരീടം നേടിയത്. 2009ലായിരുന്നു ഈ നേട്ടം. ശരാശരി ടീമിനെവെച്ചായിരുന്നു വമ്പന്മാരെയെല്ലാം അട്ടിമറിച്ച് ഗില്‍ക്രിസ്റ്റിന്റെ നായകത്വത്തില്‍ ഡെക്കാന്റെ കുതിപ്പ്. 2011ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് മാറിയ അദ്ദേഹം മൂന്ന് വര്‍ഷം പഞ്ചാബിനെയും നയിച്ചെങ്കിലും കിരീടം സമ്മാനിക്കാനായില്ല.
നിയമങ്ങളില്‍ പരിഷ്‌കാരവുമായി ഫിഫ; ഇനി മുതല്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍

കെയ്ന്‍ വില്യംസണ്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഐപിഎല്ലില്‍ മികവുകാട്ടിയ നായകനാണ്. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ 2018, 2019 സീസണുകളില്‍ ഹൈദരാബാദിനെ നയിച്ചത് വില്യംസനാണ്. എന്നാല്‍ ടീമിന് കിരീടം നേടിക്കൊടുക്കാന്‍ വില്യംസണിന് സാധിച്ചിട്ടില്ല.
ഇന്ത്യക്കുമുണ്ട് ഒരു അക്തര്‍! സാക്ഷാല്‍ അക്തറിന്റെ വേഗ റെക്കോര്‍ഡ് തകര്‍ക്കും- ശ്രീശാന്ത്

സ്റ്റീവ് സ്മിത്ത് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഐപിഎല്ലില്‍ മികവ് തെളിയിച്ച ക്യാപ്റ്റനാണ്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനെ 2017 സീസണില്‍ നയിച്ചത് സ്മിത്തായിരുന്നു. 67.85 ആണ് അദ്ദേഹത്തിന്റെ നായകനായുള്ള വിജയ ശരാശരി. പൂനെയെ ഫൈനലിലെത്തിക്കാനും സ്മിത്തിന് സാധിച്ചു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സ്മിത്ത്.


Click it and Unblock the Notifications











