For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നിയമങ്ങളില്‍ പരിഷ്‌കാരവുമായി ഫിഫ; ഇനി മുതല്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍

ദുബൈ: കൊറോണ വൈറലിനെത്തുടര്‍ന്ന് ഷട്ടര്‍ വീണ കാല്‍പ്പന്ത് ലോകത്തിന് വീണ്ടും ആരംഭമാകുമ്പോള്‍ മാറ്റങ്ങള്‍ നിരവധി. ഫുട്‌ബോള്‍ നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തിയതാണ് ഇതില്‍ ശ്രദ്ധേയം. ഈ വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ഒരു മത്സരത്തില്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ നല്‍കാനുള്ള ഫിഫയുടെ നിര്‍ദേശം ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡും (ഐഎഫ്എബി)അംഗീകരിച്ചതോടെയാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാകുന്നത്.

നിലവിലെ നിയമപ്രകാരം നിശ്ചിത സമയത്ത് മൂന്നുതാരങ്ങള്‍ക്കാണ് നിശ്ചിത സമയത്ത് പകരക്കാരനായി ഇറങ്ങാന്‍ കഴിയുക. സമയ ലാഭം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഫിഫ ഇത്തരമൊരു തീരുമാനമെടുത്തത്. കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് പകുതിക്ക് ശേഷം കായിക ലോകം സ്തംഭിച്ചിരിക്കുകയാണ്. മത്സരങ്ങളൊന്നും തന്നെ നടന്നിട്ടില്ല. പല ലീഗുകളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്.

fifanewsubsitutionrules

ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാല്‍ നിയമങ്ങളില്‍ മാറ്റം വരുത്തി വേഗത്തില്‍ അവശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഫിഫ ശ്രമിക്കുന്നത്. ലീഗുകള്‍ പുനരാരംഭിച്ചാല്‍ താരങ്ങള്‍ തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരും. ഇത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇത് കുറയ്ക്കാനും സബ്സ്റ്റിറ്റിയൂഷന്റെ എണ്ണം ഉയര്‍ത്തുന്നതിലൂടെ സാധിക്കും. താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനും പുതിയ പരിഷ്‌കാരം സഹായകരമാകും.

അഞ്ച് താരങ്ങളെ ഇറക്കുമ്പോഴുള്ള സമയനഷ്ടം കുറയ്ക്കാന്‍ മൂന്ന് സ്ലോട്ടുകളായി പകരക്കാരെ കളത്തിലിറക്കാന്‍ ശ്രമിക്കണമെന്നും ഫിഫ നിര്‍ദേശിക്കുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം സമയം കൂടുതല്‍ നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ഫുട്‌ബോളിലെ കൂടുതല്‍ സുതാര്യതയോടെയും കൃത്യതയോടെയും നടത്താന്‍ ഇത് സഹായിക്കുമെങ്കിലും അതാത് ലീഗുകള്‍ക്ക് ഈ സീസണില്‍ വാര്‍ വേണമോ വേണ്ടയോയെന്ന് തീരുമാനിക്കാം. അധിക സമയത്തേക്ക് നീളുന്ന മത്സരത്തില്‍ ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ കൂടി ഇറക്കാം. അടുത്ത വര്‍ഷം ഡിസംബര്‍ 31വരെയുള്ള എല്ലാ മത്സരങ്ങള്‍ക്കുമാകും ഇത് ബാധകമാവുക. മാറ്റങ്ങള്‍ തുടരണോ വേണ്ടയോ എന്ന് ഇതിന് ശേഷം ഫിഫ തീരുമാനിക്കും.

നിലവിലെ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും ലീഗുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സാഹചര്യം വിലയിരുത്തി സുരക്ഷാക്രമീകരണങ്ങള്‍ ചെയ്ത ശേഷം മാത്രമേ മത്സരം നടത്താവൂവെന്നാണ് ഫിഫയുടെ നിര്‍ദേശം.പ്രീമിയര്‍ ലീഗ് ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ലാലിഗ ക്ലബ്ബുകളും പരിശീലനം പുനരാരംഭിച്ചു. അതേ സമയം ഫ്രഞ്ച് ലീഗ് സീസണ്‍ റദ്ദാക്കി പിഎസ്ജിയെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. സീരി എ യും ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്‍പ്പെടെയുടെ സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Story first published: Sunday, May 10, 2020, 11:04 [IST]
Other articles published on May 10, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+