ഐപിഎല്‍: ക്യാപ്റ്റന്റെ ഡ്യൂട്ടി കഴിഞ്ഞു, ഇനി ഡാഡിയുടെ ഡ്യൂട്ടി.. വൈറലായി ധോണിയുടെ വീഡിയോ, ഡാഡി കൂള്‍
ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ വീരോചിത പ്രകടനത്തിനു ശേഷം ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ എംഎസ് ധോണി അടുത്ത ഡ്യൂട്ടിയിലേക്കു കടന്നുകഴിഞ്ഞു. കളിക്കളത്തിനകത്ത് മാത്രമല്ല പുറത്തും താന്‍ ക്യാപ്റ്റന്‍ കൂളാണെന്നു തെളിയിച്ച ധോണിയുടെമറ്റൊരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മകള്‍ സിവയുടെ മുടി ശ്രദ്ധയോതാടെ പരിപാലിക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണുന്നത്. അനുസരണയോടെ അച്ഛന്റെ മോളായി സിവ നില്‍ക്കുന്നതും കാണാം. ധോണിയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം രസകരമായ കമന്റും അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നു. ഗെയിം ഓവര്‍, നന്നായി ഉറങ്ങി... വീണ്ടും അച്ഛന്റെ ഡ്യൂട്ടിയിലേക്കെ് എന്നായിരുന്നു ധോണിയുടെ വാക്കുകള്‍.

തിരക്കേറിയ ഐപിഎല്‍ ഷെഡ്യൂളിലും കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍ ശ്രമിക്കുന്ന താരമാണ് ധോണി. ചെന്നൈയുടെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും സാക്ഷിയാവാനും പ്രാല്‍സാഹിപ്പിക്കാനും ധോണിയുടെ ഭാര്യ സാക്ഷിയും മകള്‍ സിവയും സ്റ്റേഡിയത്തില്‍ എത്താറുണ്ട്. പലപ്പോഴും കളിക്കിടെ സിവയുടെ ചില കുസൃതികള്‍ ആരാധകരെ രസിപ്പിക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിക്കിടെ ടീമുടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ സിവയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
Cute moment of #MSDhoni with daughter #Daddy's Duties pic.twitter.com/Bn8aQZWbKN
— Hooligan (@Rzz1979) April 26, 2018
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications