Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്കു വീണ്ടും തീവ്രവാദ ഭീഷണി!! കത്ത് ലഭിച്ചു... സുരക്ഷ ശക്തമാക്കും

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും തീവ്രവാദ ഭീഷണി. ബംഗ്ലാദേശിനെതിരേ അടുത്ത മാസം പരമ്പരയ്ക്കു തയ്യാറെടുക്കവെയാണ് ഇന്ത്യക്കു ഭീഷണി വന്നിരിക്കുന്നത്. ഞായറാഴ്ച ദില്ലിയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തിലാണ് ടീമിന് ഭീഷണിയുള്ളത്.

ഇന്ത്യന്‍ ടീമിനെ അപായപ്പെടുത്തുമെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്കാണ് (എന്‍ഐഎ) കത്ത് വന്നിരിക്കുന്നത്. ഇതേ തുടര്‍ന്നു ടീമിന്റെ സുരക്ഷ ശക്തമാക്കാന്‍ ദില്ലി പോലീസിനു നിര്‍ദേശം വന്നു കഴിയുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ മൂന്നു ടി20കളിലും രണ്ടു ടെസ്റ്റുകളിലുമാണ് കളിക്കുക.

ഭീകരാക്രമണമുണ്ടാവും

ഭീകരാക്രമണമുണ്ടാവും

ദില്ലിയില്‍ ഇന്ത്യന്‍ ടീമിനു നേരെ ഭീകരാക്രണമുണ്ടാവുമെന്ന ഭീഷണിക്കത്താണ് എന്‍ഐഎയ്ക്കു ലഭിച്ചിരിക്കുന്നത്. ഈ കത്ത് എന്‍ഐഎ ബിസിസിഐയ്ക്കു കൈമാറുകയും ചെയ്തിട്ടുണ്ട്.
ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിനായി ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍ ദില്ലിയില്‍ എത്താനിരിക്കെ സുരക്ഷ ശക്തമാക്കാ ദില്ലി പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

കോലിയെ ആക്രമിക്കും

കോലിയെ ആക്രമിക്കും

ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ടി20 മല്‍സരത്തിനിടെ ക്യാപ്റ്റന്‍ വിരാട് കോലിക്കും കളി കാണാനെത്തുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും നേരെ ആക്രമണം നടത്തുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.
എന്നാല്‍ കോലി ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കോലിക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക.

നേരത്തേയും ഭീഷണികള്‍

നേരത്തേയും ഭീഷണികള്‍

ഇതാദ്യമായല്ല ഇന്ത്യന്‍ ക്രിക്കറ്റു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടാവുന്നത്. ഈ വര്‍ഷം തന്നെ നേരത്തേയും ടീമിനു നേരെ ഇത്തരത്തില്‍ ഭീഷണികള്‍ വന്നിരുന്നു.
ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തവെ ടീമിനെ വധിക്കുമെന്നു ബിസിസിഐയ്ക്കു ഇമെയില്‍ ലഭിച്ചിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനാമ് ആദ്യം ഇമെയില്‍ ലഭിച്ചത്. അവര്‍ ഇത് ഐസിസിക്കു കൈമാറുകയായിരുന്നു. ഐസിസിയാണ് കത്തിന്റെ കോപ്പി ബിസിസിഐയ്ക്കും നല്‍കിയത്.

Story first published: Tuesday, October 29, 2019, 11:05 [IST]
Other articles published on Oct 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+