CWG 2022: വേദിയിലെ സ്പീക്കര്‍ അടര്‍ന്നുവീണു! ആര്‍ക്കും പരിക്കില്ല, ഗുസ്തി മല്‍സരം തടസ്സപ്പെട്ടു

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്നു ഗുസ്തി മല്‍സരങ്ങള്‍ തടസ്സപ്പെട്ടു. മല്‍സരവേദിയായ കെവന്ററി സ്റ്റേഡിയത്തില്‍ അനൗണ്‍സ്‌മെന്റിനായി ഉപയോഗിച്ചിരുന്ന സ്പീക്കര്‍ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു. പ്രധാന റഫറിയെ സഹായിക്കാനായി നിയോഗിക്കപ്പെട്ട മാറ്റ് ചെയര്‍മാന്റെ സമീപത്തായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സ്പീക്കര്‍ വന്നു പതിച്ചത്. ഇതോടെ താരങ്ങളും കാണികളും ഒരുപോലെ പരിഭ്രാന്തരാവുകയും ചെയ്തു.
ഉടന്‍ തന്നെ സ്റ്റേഡിയത്തിലുണ്ടായിരുന്നവരെ വൊളന്റിയര്‍മാര്‍ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തു. ഗുസ്തി മല്‍സരങ്ങളുടെ ആദ്യ സെഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കകമായിരുന്നു സംഘാടകര്‍ക്കു നാണക്കേടുണ്ടാക്കിയ സംഭവം. അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സ്പീക്കര്‍ അടര്‍ന്നു വീണത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ദീപക് പൂനിയയുടെ മല്‍സരം കഴിഞ്ഞ് തൊട്ടുപിന്നാലെയായിരുന്നു ഇത്.

കാണികളിലും ആശങ്കയുടെ നിമിഷങ്ങള്‍ സമ്മാനിച്ച സംഭവമായിരുന്നു ഇത്. തുടര്‍ന്നാണ് വേദിയിലെ മുഴുവന്‍ കാണികളെയും ഒഴിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. എല്ലാവരും സുരക്ഷിതരാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ മുഴുവന്‍ സിസ്റ്റവും വീണ്ടും പരിശോധിക്കുകയാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഒരു കോച്ച് പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications