CWG 2022: സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ശരത് കമലും നിഖാത് സറീനും

കോമണ്‍വെല്‍ത്ത് ഗെയിംസിനു തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സമാപനച്ചടങ്ങിലെ പതാകവാഹകരെ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. ടേബിള്‍ ടെന്നീസിലെ സൂപ്പര്‍ താരമായ അചന്ദ ശരത് കമലും ബോക്‌സിങിലെ സെന്‍സേഷനായ നിഖാത് സറീനുമാണ് ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക.
40 കാരനായ ശരത് കമല്‍ ഈ ഗെയിംസില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. പുരുഷന്‍മാരുടെ ടീമിനത്തിലും മിക്‌സഡ് ടീമിനത്തിലും സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ പങ്കാളിയായ അദ്ദേഹം പുരുഷ ഡബിള്‍സില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. കൂടാതെ പുരുഷ സിംഗിള്‍സ് ഫൈനലിലും ശരത് കമല്‍ മല്‍സരിക്കാനിരിക്കുകയാണ്.

ബോക്‌സിങില്‍ നിലവിലെ ലോക ചാംപ്യന്‍ കൂടിയായ നിഖാത് ഈ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരുന്നു. ഞായറാഴ്ച നടന്ന 50 കിഗ്രാം ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ സ്വര്‍ണമാണ് അവര്‍ ഇന്ത്യക്കു നേടിത്തന്നത്. നിഖാത് സറീനും ശരത് കമലുമാണ് സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിക്കുകയെന്നു ടീം മേധാവിയായ രാജേഷ് ഭണ്ഡാരിയാണ് പിടിഐയോടു പറഞ്ഞത്.
നേരത്തേ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത് പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍ദീപ് സിങും ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവുമായിരുന്നു. കന്നി സ്വര്‍ണ മെഡല്‍നേട്ടതോടെ രാജകീയമായിട്ടാണ് സിന്ധു ഈ ഗെയിംസില്‍ നിന്നും വിടവാങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications