വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം എപ്പോഴും റയലിനൊപ്പം; എല്‍ ക്ലാസിക്കോയില്‍ റയലിന് പിന്തുണയുമായി റൊണാള്‍ഡോ സ്‌റ്റേഡിയത്തില്‍

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന സ്പാനിഷ് എല്‍ ക്ലാസിക്കോയിലെ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരത്തില്‍ കാണിയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിന് പിന്തുണ അറിയിച്ചാണ് റൊണാള്‍ഡോ സാന്റിയാഗോ ബെര്‍ണാബ്യൂവിലെത്തിയത്. 2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയ താരം ആദ്യമായാണ് ബെര്‍ണാബ്യൂവില്‍ എത്തുന്നത്. മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയപ്പോള്‍ കൈയടിച്ച് റൊണാള്‍ഡോ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

വെള്ള ഷര്‍ട്ടും കറുത്ത ജാക്കറ്റും ധരിച്ച് പെട്ടെന്ന് ആരാധകരുടെ ശ്രദ്ധയില്‍ പെടാത്ത രീതിയിലാണ് റൊണാള്‍ഡോ സ്‌റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ക്യാമറക്കണ്ണുകളില്‍ റൊണാള്‍ഡോ പതിഞ്ഞതോടെ വന്‍ കൈയടിയാണ് സ്‌റ്റേഡിയത്തിലുയര്‍ന്നത്. കൂടുമാറിയിട്ടും തന്റെ ഹൃദയം റയല്‍ മാഡ്രിഡിനൊപ്പമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു റയലിന്റെ മുന്നേറ്റങ്ങളില്‍ റൊണാള്‍ഡോ നല്‍കിയ പിന്തുണ. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ ബാഴ്‌സയെ തോല്‍പ്പിച്ചത്.

ലാ ലീഗ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ജയം; ബാഴ്‌സലോണ വീണുലാ ലീഗ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ജയം; ബാഴ്‌സലോണ വീണു

cr7

71ാം മിനുട്ടിലാണ് വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ ആഘോഷത്തെ അനുകരിച്ചാണ് വിനീഷ്യസ് തന്റെ ഗോള്‍ ആഘോഷിച്ചത്. എല്‍ ക്ലാസിക്കോ ജയത്തോടെ ബാഴ്‌സയെ മറികടന്ന് റയല്‍ ലാ ലിഗയില്‍ ഒന്നാമതെത്തി. റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡോ 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളാണ് ക്ലബ്ബിനൊപ്പം നേടിയത്. റയലിന്റെ ഹാട്രിക്ക് കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു റൊണാള്‍ഡോയുടെ പ്രകടനം.

Story first published: Monday, March 2, 2020, 9:28 [IST]
Other articles published on Mar 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X