Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലാത്സംഗ ആരോപണത്തെക്കുറിച്ച് ഒടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതികരിക്കുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതികരിക്കുന്നു | Oneindia Malayalam

ലണ്ടന്‍: അമേരിക്കന്‍ യുവതി തനിക്കെതിരെ ഉയര്‍ത്തിയ ബലാത്സംഗ ആരോപണത്തിന് പ്രതികരണവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഞാന്‍ ഒരിക്കലും കള്ളം പറയുന്നവനല്ലെന്ന് താരം പറഞ്ഞു. ഞാന്‍ സന്തോഷവാനാണ്. എന്റെ കാര്യത്തില്‍ അഭിഭാഷകര്‍ക്കും എനിക്കും ആത്മവിശ്വാസമുണ്ട്. ഇതൊക്കെയുണ്ടാകുമ്പോഴും ഫുട്‌ബോള്‍ ആസ്വദിച്ച് കളിക്കുന്നു. തനിക്കൊപ്പമുള്ളവര്‍ എന്നില്‍ വിശ്വാസമുള്ളവരാണെന്നും റൊണാള്‍ഡോ പറഞ്ഞു.

മെസ്സിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല!! എല്ലാം വിഴുങ്ങി മറഡോണ... മെസ്സി ബെസ്‌റ്റെന്ന് ഇതിഹാസം
ചാമ്പ്യന്‍സ് ലീഗില്‍ മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ എത്തിയതായിരുന്നു യുവന്റസ് താരമായ ക്രിസ്റ്റ്യാനോ. ഞാനാരാണെന്ന് എനിക്കറിയം. കളിക്കളത്തിന് പുറത്തും അകത്തും എന്നെ സ്വയം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലായിപ്പോഴും ചിരിക്കാനും സന്തോഷത്തോടെ ഇരിക്കാനും കഴിയുന്നു. എനിക്കെല്ലാമുണ്ട്, ആരോഗ്യവും നല്ല കുടുംബവും നാലു മക്കളുമുണ്ട്. തന്നെക്കുറിച്ചുള്ള മോശം വാര്‍ത്തകളെ കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു.

ronaldo

അമേരിക്കന്‍ സ്വദേശിനിയായ കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. 2009ല്‍ താരം തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധമെന്നാണ് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയ്‌ക്കെതിരെ വേറെ ചില സ്ത്രീകളും ലൈംഗിക ആരോപണവുമായി പിന്നീട് രംഗത്തെത്തിയിരുന്നു. ആരോപണം തുടരുമ്പോഴും യുവന്റിസില്‍ മിന്നുന്ന പ്രകടനം നടത്താന്‍ താരത്തിന് കഴിയുന്നുണ്ട്.

Story first published: Tuesday, October 23, 2018, 14:10 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+