Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല!! എല്ലാം വിഴുങ്ങി മറഡോണ... മെസ്സി ബെസ്‌റ്റെന്ന് ഇതിഹാസം

ലോകത്തിലെ ഏറ്റവും കേമൻ മെസ്സി തന്നെ | Oneindia Malayalam

ബ്യൂണസ് ഐറിസ്: തന്റെ പ്രിയശിഷ്യനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയെക്കുറിച്ച് ഇതിഹാസ താരവും മുന്‍ കോച്ചുമായ ഡീഗോ മറഡോണ നടത്തിയ വിമര്‍ശനം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. മെസ്സി മികച്ച കളിക്കാരനാണെങ്കിലും നേതൃത്വ മികവില്ലെന്നായിരുന്നു മറഡോണയുടെ വിമര്‍ശനം.

ഓരോ മല്‍സരത്തിന് മുമ്പും ചുരുങ്ങിയത് 20 തവണ ടോയ്‌ലറ്റില്‍ പോവുന്ന മെസ്സിയെങ്ങനെ മികച്ച ക്യാപ്റ്റനാവുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് മറഡോണ. താന്‍ അങ്ങനെ മെസ്സിയെ വിമര്‍ശിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശനം.

മാധ്യമങ്ങള്‍ വളച്ചൊടിച്ചു

മാധ്യമങ്ങള്‍ വളച്ചൊടിച്ചു

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ മറഡോണ പറയുന്നത്. മെസ്സിയും താനും തമ്മിലുള്ള സൗഹൃദം മറ്റെന്തിനേക്കാളും വലുതാണെന്നും മറ്റൊരാള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയില്ലെന്നും മറഡോണ പറഞ്ഞു.

വിവാദ പ്രസ്താവന കഴിഞ്ഞ മാസം

വിവാദ പ്രസ്താവന കഴിഞ്ഞ മാസം

കഴിഞ്ഞ മാസമാണ് മെസ്സിയെക്കുറിച്ച് മറഡോണ വിവാദ പ്രസ്താവന നടത്തിയത്. കിക്കോഫിന് മുമ്പ് 20 തവണ ടോയ്‌ലറ്റില്‍ പോവുന്ന ഒരു താരത്തെ എന്തിന് അര്‍ജന്റീന ടീമിന്റെ ക്യാപ്റ്റനാക്കുന്നുവെന്നാണ് മെസ്സിയുടെ പേര് പറയാതെ മറഡോണ ചോദിച്ചത്. മെസ്സിക്കു നേതൃപാടവം ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം വിഴുങ്ങിയിരിക്കുകയാണ് മറഡോണ. ലോകത്തിലെ ഏറ്റവും കേമനാണ് മെസ്സിയാണ് ഇതിഹാസം ഇപ്പോള്‍ പറയുന്നത്.

ലിയോ ആരെന്ന് അറിയാം

ലിയോ ആരെന്ന് അറിയാം

ലിയോ ആരാണെന്ന് തനിക്കറിയാമെന്ന് ഇപ്പോള്‍ മെക്‌സിക്കന്‍ ടീമായ ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനായ മറഡോണ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് തനിക്കറിയാം. കിക്കോഫിന് മുമ്പ് 20 കളിക്കാര്‍ ടോയ്‌ലറ്റില്‍ പോയിട്ടുണ്ടെങ്കില്‍ താനൊരിക്കലും മെസ്സിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
മെസ്സിയും താനുമായുള്ള സൗഹൃദം തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. അതിന് കഴിയില്ലെന്നാണ് അവരോടു പറയാനുള്ളത്. നിങ്ങള്‍ മാധ്യമങ്ങള്‍ക്കു എഴുതിപ്പിടിപ്പിക്കുന്നതിനേക്കാള്‍ വലുതാണ് മെസ്സിയുമായി തനിക്കുള്ള ബന്ധമെന്നും മറഡോണ തുറന്നടിച്ചു.

മെസ്സി വിട്ടുനില്‍ക്കുന്നു

മെസ്സി വിട്ടുനില്‍ക്കുന്നു

അഞ്ചു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയിട്ടുള്ള മെസ്സി ഇപ്പോള്‍ ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന തോറ്റ് പുറത്തായ ശേഷം മെസ്സി ടീമിനായി കളിച്ചിട്ടില്ല.
ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും ടീമിന്റെ താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിയുമെല്ലാം തിരിച്ചുവരവിനെക്കുറിച്ച് മെസ്സിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും താരത്തില്‍ നിന്നും കൃത്യമായ മറുപടി കിട്ടിയിരുന്നില്ല.

Story first published: Tuesday, October 23, 2018, 12:58 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+