For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19: ജീവിതം മുന്നോട്ട് നയിക്കാന്‍ പലഹാരക്കടയില്‍ ജോലിക്കുകയറി ഈജിപ്ത് ഫുട്‌ബോള്‍ താരം

കെയ്‌റോ: കോവിഡ് 19 മഹാമാരി ലോകത്തെ സ്തംഭിച്ചിപ്പിച്ചാണ് മുന്നോട്ട്‌പോയത്. ലോകത്തെ സമസ്ത മേഘലയേയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡ് വ്യാപനം ഇപ്പോഴും വ്യാപകമായി പടരുകയാണ്. വലിയ സാമ്പത്തിക നഷ്ടം രോഗവ്യാപനം ഉണ്ടാക്കി വെച്ചതിനാല്‍ത്തന്നെ നിരവധി ആളുകള്‍ക്ക് ഇതിനോടകം ജോലി നഷ്ടമായിട്ടുണ്ട്. ഇപ്പോഴിതാ ജീവിക്കാന്‍ മാര്‍ഗമില്ലാതെ പലഹാരക്കടയില്‍ ജോലി നോക്കേണ്ടി വന്നിരിക്കുകയാണ് ഈജിപ്തിലെ ഫുട്‌ബോള്‍ താരത്തിന്. കൊറോണയെത്തുടര്‍ന്ന് കാല്‍പ്പന്ത് ലോകത്തിന് ഷട്ടര്‍ വീണതോടെയാണ് താരങ്ങള്‍ക്കും ജീവിതം വഴിമുട്ടിയത്. ഈജിപ്തിലെ ബെനീഫ് സ്യൂഫ് ക്ലബ്ബിലെ ഡിഫന്‍ഡറായ മഹ്‌റൗസ് മഹ്മൂദാണ് ജീവിക്കാനായി പുതിയ മാര്‍ഗം കണ്ടെത്തിയത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ടൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലബ്ബുകള്‍ താരങ്ങളെ നാട്ടിലേക്ക് മടക്കിവിടുകയായിരുന്നു. മാസത്തില്‍ ചെറിയൊരു തുക മാത്രമാണ് ക്ലബ്ബ് തനിക്ക് പ്രതിഫലമായി നല്‍കുന്നത്. ഇതുവെച്ച് ആറംഗ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ ജോലി നോക്കേണ്ടി വന്നതെന്ന് മഹ്‌റൗസ് പറഞ്ഞു.

ലീഗില്‍ തന്റെ ക്ലബ്ബിനെ പട്ടികയില്‍ ഒന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് മഹ്‌റൗസ് വഹിച്ചത്. ലോക്ടൗണിനെത്തുടര്‍ന്ന് പല ജോലികള്‍ക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ലെന്നും ഒടുവിലാണ് ബേക്കറിയില്‍ താല്‍ക്കാലിക ജോലി ലഭിച്ചതെന്നും മഹ്‌റൗസ് പറഞ്ഞു. വീട്ടിലെ ഇളയവനാണ് മഹ്‌റൗസ്. ലോക്ക് ടൗണിനെത്തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വരുമാനം കുറഞ്ഞതിനാലാണ് മഹ്‌റൗസിനും ജോലിക്കിറങ്ങേണ്ടിവന്നത്. ചെറിയ ഒരു ഒറ്റമുറിയിലാണ് മഹ്‌റൗസ് ഉള്‍പ്പെടെ ആറംഗ കുടുംബത്തിന്റെ താമസം. മികച്ച പ്രകടനത്തിലൂടെ ടോപ് ഡിവിഷന്‍ ക്ലബ്ബില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 28കാരനായ താരമുള്ളത്. കോവിഡ് 19 വ്യാപനം ഈജിപ്തിനെയും കാര്യമായിത്തന്നെ ബാധിച്ചു. ലോക്ഡൗണിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇവിടുത്തുകാര്‍ നേരിടുന്നത്. ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ജൗജിപ്ത് കാരനാണ്.

football

കോവിഡ് വ്യാപനത്തിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ജര്‍മന്‍ ബുണ്ടസ്ലീഗ ആരംഭിച്ചുകഴിഞ്ഞു. ഇറ്റാലിയന്‍ സീരി എ, പ്രീമിയര്‍ ലീഗ, ലാലിഗ ഉടന്‍തന്നെ ആരംഭിക്കും. പ്രീമിയര്‍ ആരംഭിക്കാനിരിക്കെ ആറ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ലീഗ് പുനരാരംഭിക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് പകുതിയോടെയാണ് എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവെച്ചത്. നിലവിലെ സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ ബുണ്ട്സ്ലീഗ തത്സമയം ചെയ്യുന്നുണ്ട്. സൂപ്പര്‍ താരങ്ങളെല്ലാം വീണ്ടും കളിക്കാന്‍ തയ്യാറായി പരിശീലനം ആരംഭിച്ചതോടെ കളിക്കളം വീണ്ടും സജീവമാവുകയാണ്. അതേ സമയം ഫ്രഞ്ച് ലീഗ്1 റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, May 20, 2020, 16:23 [IST]
Other articles published on May 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+