Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ ആകാംക്ഷയില്‍; വമ്പന്‍ കൈമാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു, പട്ടികയില്‍ പ്രമുഖര്‍

ലണ്ടന്‍/മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളിന്റെ കൈമാറ്റ ജാലകത്തിന് ഔദ്യോഗികമായി ഷട്ടര്‍ വീണെങ്കിലും ചില വമ്പന്‍ മാറ്റങ്ങള്‍ക്ക് വീണ്ടും കളമൊരുങ്ങുകയാണ്. ലീഗ് ഫുട്‌ബോളുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ കൈമാറ്റങ്ങളെ നോക്കിക്കാണുന്നു.നെയ്മര്‍,പൗലോ ഡിബാല,മൗറോ ഇക്കാര്‍ഡി തുടങ്ങി പ്രമുഖ പേരുകളെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ആരാധകര്‍ക്ക് ആവേശം നല്‍കുന്നത്.

പ്രതിഫലത്തിന്റെ റെക്കോഡുകള്‍ ഭേദിക്കുന്ന തരത്തിലുള്ള കൈമാറ്റങ്ങള്‍ നടക്കാനുള്ള സാധ്യതകളേറെയാണ്. കിരീടത്തിനായി ടീമിന്റെ ശക്തി ഉയര്‍ത്തപ്പോള്‍ താരങ്ങളില്‍ കണ്ണും നട്ട് സൂപ്പര്‍ ക്ലബ്ബുകളെല്ലാം അണിയറയില്‍ തന്ത്രം മെനയുകയാണ്. ഈ സീസണില്‍ ഇനിയും നടക്കാന്‍ സാധ്യതയുള്ള പ്രധാന കൈമാറ്റങ്ങള്‍ ചുവടെ.

നെയ്മര്‍

നെയ്മര്‍

ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കറാണ് ഈ സീസണിലെ കൈമാറ്റ ജാലകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരം. പിഎസ്ജിയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ച നെയ്മറിനെ റാഞ്ചാന്‍ റെയ്ല്‍ മാഡ്രിഡ് രംഗത്തെത്തിയതോടെ കൈമാറ്റ ജാലകത്തിലേക്ക് ആരാധക ശ്രദ്ധയെത്തി. റെക്കോഡ് തുകയ്ക്ക് താരത്തെ റയല്‍ റാഞ്ചുമെന്നാണ് നിലവിലെ ശക്തമായ അഭ്യൂഹം.എന്നാല്‍ നിലവില്‍ പിഎസ്ജിക്കൊപ്പം നെയ്മര്‍ പരിശീലനം നടത്തുന്നതിനാല്‍ ഇക്കുറി കൂടുമാറ്റമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൗറോ ഇക്കാര്‍ഡി

മൗറോ ഇക്കാര്‍ഡി

ആന്റോണിയോ കോന്റെ ഇന്റര്‍മിലാന്റെ പരിശീലകനായെത്തിയതോടെയാണ് മൗറോ ഇക്കാര്‍ഡി ക്ലബ്ബിലെ അതികപ്പറ്റായത്. കോന്റെയുമായുള്ള അഭിപ്രായഭിന്നത മൂലം ക്ലബ്ബ് വിടാനൊരുങ്ങുന്ന ഇക്കാര്‍ഡിക്കായി യുവന്റസ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാല്‍ പൗലോ ഡിബാലയുമായുള്ള മാറ്റക്കച്ചവടത്തിന് യുവന്റസ് വിസമ്മതിച്ചതാണ് ഈ കൈമാറ്റം നേരത്തെ നടക്കാതിരുന്നത്.എന്നാല്‍ നിലവില്‍ ഇക്കാര്‍ഡിക്കായി യുവന്റസ് ശക്തമായിത്തന്നെ രംഗത്തുണ്ട്. അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

ക്രിക്കറ്റില്‍ കാശ്മീര്‍ വിവാദം തുടരുന്നു; വിവാദ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ ക്യാപ്റ്റനും

ഡോണി വാന്‍ ഡി ബീക്ക്

ഡോണി വാന്‍ ഡി ബീക്ക്

അവസാന സീസണില്‍ അജാക്‌സിനുവേണ്ടി തിളങ്ങിയ ഡച്ച് മിഡ്ഫീല്‍ഡര്‍ ഡോണി വാന്‍ ഡി ബീക്കിനായി റയല്‍ മാഡ്രിഡ് രംഗത്തുണ്ട്. അജാക്‌സിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായാല്‍ ഈ കൈമാറ്റവും നടക്കും.

മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ചരിത്രമെഴുതിയ ഐശ്വര്യ; ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരം

പൗലോ ഡിബാല

പൗലോ ഡിബാല

യുവന്റസ് വിടുന്ന അര്‍ജന്‍ൈന്‍ സ്‌ട്രൈക്കറിനായി പിഎസ്ജിയാണ് സജീവമായി രംഗത്തുള്ളത്.നെയ്മറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പകരക്കാനായാണ് ഡിബാലയെ പിഎസ്ജി നോട്ടമിടുന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിബാലയ്ക്കായി രംഗത്തുണ്ടായിരുന്നെങ്കിലും ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ കഴിയാത്തതിനാല്‍ പിന്‍വാങ്ങി.

ഗാരി കിര്‍സ്റ്റന്‍ ഇന്ത്യന്‍ പരിശീലകനാകാനില്ല; മറ്റൊരു ടീമിന്റെ പരിശീലകനായി നിയമിച്ചു

ജെയിംസ് റോഡ്രിഗസ്

ജെയിംസ് റോഡ്രിഗസ്

റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തിയ കോളംബിയന്‍ മിഡ്ഫീല്‍ഡറിനായി അത്‌ലറ്റികോ മാഡ്രിഡാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.ഇതിനായി റയല്‍ മാഡ്രിഡുമായി ചര്‍ച്ച നടത്തിയെന്നും ക്ലബ്ബ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നുമാണ് വിവരം.

Story first published: Tuesday, August 13, 2019, 17:39 [IST]
Other articles published on Aug 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+