Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ചരിത്രമെഴുതിയ ഐശ്വര്യ; ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍താരം

ദില്ലി: മോട്ടോര്‍സൈക്ലിങ് റേസിങ്ങില്‍ ലോകകപ്പ് നേടി ഇന്ത്യന്‍ താരം ഐശ്വര്യ പിസ്സായ്. രാജ്യാന്തര മോട്ടോര്‍സൈക്ലിങ് ഫെഡറേഷന്‍ (എഫ്.ഐ.എം) ലോകകപ്പിലെ വനിതാ വിഭാഗത്തിലാണ് ഇന്ത്യന്‍താരം ചരിത്രമെഴുതിയത്. വിവിധ റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരത്തില്‍ ഐശ്വര്യ 65 പോയിന്റോടെയാണ് കിരീടമണിഞ്ഞത്. പോര്‍ച്ചുഗീസ് താരം റിത വിയേര നാലു പോയന്റ് പിറകിലായി രണ്ടാം സ്ഥാനത്തെത്തി.

ഇതാദ്യമായാണ് മോട്ടോര്‍ സ്‌പോര്‍സില്‍ ഒരു ഇന്ത്യന്‍ താരം ലോക കിരീടം നേടുന്നത്. ദുബായില്‍ നടന്ന ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയത് ഐശ്വര്യയ്ക്ക് നേട്ടമായി. പോര്‍ച്ചുഗലില്‍ നടന്ന രണ്ടാം റൗണ്ടില്‍ മൂന്നാം സ്ഥാനത്തും സ്പെയിനില്‍ നടന്ന മൂന്നാം റൗണ്ടില്‍ അഞ്ചാം സ്ഥാനത്തുമാണ് ബെംഗളുരു സ്വദേശിനിയായ ഐശ്വര്യ ഫിനിഷ് ചെയ്തത്. മൂന്നു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 52 പോയിന്റാണ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നത്. ഹംഗറിയില്‍ നടന്ന അവസാന റൗണ്ടില്‍ നാലാമതെത്തിയതോടെ കിരീടം ഉറപ്പിക്കുകയായിരുന്നു.

aishwaryapissay

നേട്ടത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് ഐശ്വര്യയുടെ പ്രതികരണം. സ്‌പെയിന്‍ റേസിങ്ങിനിടെ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. ഇതിനുശേഷം ചാമ്പ്യന്‍ഷിപ്പ് വിജയത്തിലേക്കെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ലോകകപ്പ് തന്നെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ഈ പരിചയസമ്പത്ത് ഉപയോഗിച്ച് വരും മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഐശ്വര്യ പറഞ്ഞു.

Story first published: Tuesday, August 13, 2019, 17:13 [IST]
Other articles published on Aug 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+