വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാരി കിര്‍സ്റ്റന്‍ ഇന്ത്യന്‍ പരിശീലകനാകാനില്ല; മറ്റൊരു ടീമിന്റെ പരിശീലകനായി നിയമിച്ചു

ലണ്ടന്‍: ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ പരിശീലകനകാനില്ല. കിര്‍സ്റ്റനെ കാര്‍ഡിഫ് ടീം ആയ ദി 'ഹണ്ട്രഡ്' കോച്ച് ആയി നിയമിച്ചു. പുതുതായി രൂപം നല്‍കിയ 100 ബാള്‍ ടൂര്‍ണമെന്റില്‍ ടീമിന്റെ പരിശീലകനായിരിക്കും കിര്‍സ്റ്റന്‍. 2011ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത കിര്‍സ്റ്റന്‍ അടുത്തിടെ ഇന്ത്യന്‍ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ പരിശീലക സ്ഥാനത്തുനിന്നും മാറിയശേഷം ലോകമെങ്ങുമുള്ള വിവിധ ടി20 ഫ്രാഞ്ചൈസികളുടെ പരിശീലകനായി കിര്‍സ്റ്റന്‍ സജീവമാണ്. ഐപിഎല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലും ബിഗ് ബാഷ് ടീമായ ഹോബര്‍ട്ട് ഹരിക്കേന്‍സിലും കിര്‍സ്റ്റന്‍ പരിശീലകനായി. പരിശീലക സ്ഥാനത്തേക്കുള്ള പുതിയ ചുമതല വലിയ അവസരമായാണ് കരുതുന്നതെന്ന് കിര്‍സ്റ്റന്‍ പ്രതികരിച്ചു.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് ആറു പേര്‍, ഇവരില്‍ ആരാവും ഇന്ത്യയുടെ അടുത്ത കോച്ച്?ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് ആറു പേര്‍, ഇവരില്‍ ആരാവും ഇന്ത്യയുടെ അടുത്ത കോച്ച്?

garykriston

പുതിയ ഫോര്‍മാറ്റിലുള്ള കളിയാണ്. തീര്‍ച്ചയായും ഇത് വളരുമെന്നുറപ്പാണ്. കൂടുതല്‍ ആളുകളിലേക്ക് ഇതിനെ എത്തിക്കുകയാണ് പ്രധാന ചുമതലയെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വ്യക്തമാക്കി. കാര്‍ഡിഫിലുള്ള വനിതാ ടീമിന്റെ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ മാത്യു മോട്ടും നിയമിതനായി. ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ പരിശീലകനായതിന്റെ പരിചയം ഇദ്ദേഹത്തിനുണ്ട്. മാഞ്ചസ്റ്റര്‍ പുരുഷ ടീമിന്റെ പരിശീലകന്‍ മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച് ആണ്. ലണ്ടനിലെ വനിതാ ടീമിന്റെ പരിശീലകനായി ഷെയ്ന്‍ വോണും ടൂര്‍ണമെന്റിനെത്തും.

Story first published: Tuesday, August 13, 2019, 14:09 [IST]
Other articles published on Aug 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X