പ്രതിഷേധം തിരിച്ചടിയായി, ചെന്നൈയില്‍ ഇനി ഐപിഎല്‍ ഇല്ല!! എല്ലാ മല്‍സരങ്ങളും മാറ്റി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ശേഷിക്കുന്ന ഹോം
മല്‍സരങ്ങള്‍ക്കു ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാവില്ല. കാവേരി പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷാ ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് ഇവിടെ നടക്കാനിരുന്ന ശേഷിക്കുന്ന മല്‍സരങ്ങള്‍ മാറ്റിയത്. ബിസിസിഐ തന്നെയാണ് ഇക്കാര്യമറിയിച്ചത്. ചൊവ്വാഴ്ച രാത്രി ചെപ്പോക്കില്‍ നടന്ന ചെന്നൈ- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മല്‍സരത്തിനിടെ സ്‌റ്റേഡിയത്തിനകത്തും പുറത്തും സമരാനുകൂലികള്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കളിക്കിടെ ചെന്നൈ താരങ്ങള്‍ക്കു നേരെ സമരക്കാര്‍ ചെരിപ്പുകളും മറ്റും വലിച്ചെറിയുകയും ചെയ്തിരുന്നു.

സ്റ്റേഡിയത്തിനു പുറത്ത് സമരക്കാരുടെ പ്രതിഷേധം കാരണം മാച്ച് ഒഫീഷ്യല്‍സിനു സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടര്‍ന്ന് ചെന്നൈ- കൊല്‍ക്കത്ത മല്‍സരത്തിന്റെ ടോസ് 13 മിനിറ്റ് വൈകുകയും ചെയ്തിരുന്നു. മല്‍സരത്തിനു കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും സമരക്കാര്‍ സ്റ്റേഡിയത്തിനകത്തും അക്രമം തുടരുകയായിരുന്നു.
ചെന്നൈ താരങ്ങളായ ഫഫ് ഡുപ്ലെസി, രവീന്ദ്ര ജഡേജ എന്നീ താരങ്ങള്‍ക്കു നേരെയാണ് സമരക്കാര്‍ ഗ്രൗണ്ടിലേക്കു ചെരിപ്പുകള്‍ വലിച്ചെറിഞ്ഞത്. ഈ സംഭവത്തെ തുടര്‍ന്നു നാലു പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications