Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജാഡോന്‍ സാഞ്ചോയെ റാഞ്ചാന്‍ വമ്പന്മാര്‍ രംഗത്ത്; ചര്‍ച്ച നടത്തി ചെല്‍സി

ലണ്ടന്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലണ്ട് വിങ്ങര്‍ ജാഡോന്‍ സാഞ്ചായെ റാഞ്ചാന്‍ വമ്പന്മാര്‍ രംഗത്ത്. ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പിന്നാലെ ചെല്‍സിയാണ് സാഞ്ചോയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. സാഞ്ചോയുടെ ഏജന്റുമായി ചെല്‍സി പ്രതിനികള്‍ ചര്‍ച്ച നടത്തിയെന്ന വിവരം ഡെയ്‌ലിമെയ്്ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാഞ്ചൊയെ ടീമിലെത്തിക്കാന്‍ ചെല്‍സി കോച്ച് ഫ്രാങ്ക് ലംപാര്‍ഡിന് അതിയായ ആഗ്രഹമുണ്ടെന്നാണ് വാര്‍ത്തകളുള്ളത്. 19കാരനായ താരം ഈ സീസണില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്.

20 മത്സരത്തില്‍ നിന്ന് 13 ഗോളാണ് സാഞ്ചോ നേടിയത്. എന്നാല്‍ സാഞ്ചോയെ ടീമിലെത്തിക്കുക ചെല്‍സിക്ക് അത്ര എളുപ്പമാകില്ല. ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പും സാഞ്ചോയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ട്രാന്‍സ്ഫര്‍ അനായാസം നടക്കില്ല. പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാഞ്ചോയ്ക്കും താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഞ്ചോയെ കൈമാറാന്‍ ഡോര്‍ട്ട്മുണ്ടും സമ്മതം അറിയിച്ചിരുന്നു.

jadonsancho

പ്രീമിയര്‍ ലീഗില്‍ 76 പോയിന്റുമായി ലിവര്‍പൂള്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. 41 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്. കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിട്ടിട്ടും ലംപാര്‍ഡിന് കീഴില്‍ മികച്ച പ്രകടനമാണ് ചെല്‍സി പുറത്തെടുക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാഞ്ചോ ചെല്‍സിയിലെത്താനുള്ള സാഹചര്യം കൂടുതലാണ്. 2017മുതല്‍ ഡോര്‍ട്ട്മുണ്ടിന്റെ ഭാഗമായ സാഞ്ചോ 66 മത്സരങ്ങളില്‍ നിന്ന് 26 ഗോള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ജഴ്‌സിയില്‍ 11 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും നേടി.

Story first published: Sunday, February 16, 2020, 14:17 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+