Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലണ്ട് താരത്തെ റാഞ്ചാനൊരുങ്ങി ചെല്‍സി; റെക്കോഡ് തുക വാഗ്ദാനം

ലണ്ടന്‍: ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരത്തെ റാഞ്ചാനൊരുങ്ങി ചെല്‍സി. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലക്ഷ്യമിടുന്ന 19കാരനായ ജാഡോന്‍ സാഞ്ചോയെ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിക്കാനാണ് ചെല്‍സി തയ്യാറെടുക്കുന്നത്. ജര്‍മന്‍ ക്ലബ്ബിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഞ്ചോയെ ചെല്‍സിയുടെ ചരിത്രത്തിലെത്തന്നെ റെക്കോഡ് തുകയായ 120 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിക്കാന്‍ തയ്യാറെടുക്കുന്ന വിവരം ദി സണ്ണാണ് റിപ്പോര്‍ട്ട് ചെയ്തത്. സാഞ്ചോയുടെ കൈമാറ്റത്തിന് ഡോര്‍ട്ട്മുണ്ടിനും സമ്മതമാണെന്നും 100 ദശലക്ഷം യൂറോയ്ക്ക് മുകളില്‍ നല്‍കിയാല്‍ കൈമാറ്റം നടത്താന്‍ അവര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയിലൂടെ യുവതാരമായി വളര്‍ന്ന സാഞ്ചോ 2017ലാണ് ഡോര്‍ട്ട്മുണ്ടിന്റെ ഒന്നാം നമ്പര്‍ ടീമിലെത്തുന്നത്. വിങ്ങറായ താരം 60 മത്സരത്തില്‍ നിന്ന് 22 ഗോളും ഡോര്‍ട്ട്മുണ്ടിനൊപ്പം സ്വന്തമാക്കി. 2018ല്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമില്‍ അരങ്ങേറിയ സാഞ്ചോ 11 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും സ്വന്തമാക്കി. യുവതാരമായിരിക്കെ വാറ്റ്‌ഫോര്‍ഡിനുവേണ്ടിയും സാഞ്ചോ കളിച്ചിട്ടുണ്ട്.

chelsea near to sign with jadon sancho

ചെല്‍സി കോച്ച് ഫ്രാങ്ക് ലംപാര്‍ഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു സാഞ്ചോ. കൈമാറ്റ ജാലകത്തിലെ വിലക്കിനെത്തുടര്‍ന്ന് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഈ സീസണില്‍ ചെല്‍സിക്ക് സാധിച്ചിരുന്നില്ല.

Story first published: Sunday, December 22, 2019, 17:21 [IST]
Other articles published on Dec 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+