മുംബൈ: കരിയറിലെ 100ാം അന്താരാഷ്ട്ര മല്‍സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ഇരട്ടഗോളുമായി ആഘോഷിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആശംസാപ്രവാഹമാണ്. ബോളിവുഡ് താരങ്ങളാണ് ഇന്ത്യയെ വാനോളം പുകഴ്ത്തിയത്. അഭിഷേക് ബച്ചന്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനെയും ഛേത്രിയെയും പ്രശംസിച്ചു. ഛേത്രി ലെജന്റും ലീഡറുമാണെന്ന് മൂവരും പുകഴ്ത്തി. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ടീമിനെ വാഴ്ത്തിയത്.

അവിസ്മരണീയ മല്‍സരമായിരുന്നു ടീം ഇന്ത്യയുടേത്. 100ാം മല്‍സരത്തില്‍ ഛേത്രി ഇരട്ട ഗോള്‍ നേടിയെന്നത് ചെറിയ കാര്യമല്ല. എന്തൊരു പ്രകടനമായിരുന്നു അതെന്നും അര്‍ജുന്‍ കപൂര്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ബോളിവുഡിലെ മറ്റൊരു ശ്രദ്ധേയനായ യുവ നടന്‍ വരുണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ഉജ്ജ്വല ജയമാണ് ഇന്ത്യന്‍ ടീം നേടിയത്. ഛേത്രിയുടെ ഗോള്‍ മനോഹരമായിരുന്നു. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍.
ലീഡറും ലെജന്റുമായ ഛേത്രിക്കു ഗോള്‍ നേടണമെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. ഇന്ത്യയുടെ ജയം വളരെ മികച്ചതായിരുന്നു. ക്യാപ്റ്റന്റെ ഇരട്ടഗോള്‍ സൂപ്പര്‍. കളിയില്‍ ഗോള്‍ നേടുമെന്ന് തനിക്ക് ഉറപ്പു നല്‍കിയ ജെജെ അതു പാലിക്കുകയും ചെയ്തുവെന്നായിന്നു അഭിഷേക് ബച്ചന്റെ ട്വീറ്റ്. ആയുഷ്മാന്‍ ഖുരാന, നടി ചിത്രാംഗത സിങ്, ഗായകനായ അദ്‌നന്‍ സമി, അര്‍മാന്‍ മാലിക്ക് എന്നിവരും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.