For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വിജയങ്ങളുടെ പിന്നില്‍ രണ്ടുപേര്‍; രഹസ്യം വെളിപ്പെടുത്തി പരിശീലകര്‍

ഇന്‍ഡോര്‍: ഇന്ത്യ നേടുന്ന തുടര്‍വിജയങ്ങളുടെ രഹസ്യം വെളിപ്പെടുത്തി പരിശീലകര്‍. ദേശീയ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകന്‍ വിക്രം റാഥോഡും ബൗളിങ് പരിശീലകന്‍ ഭരത് അരുണുമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ഇന്ത്യയുടെ വിജയങ്ങള്‍ക്കു പിന്നിലുള്ള കാര്യം വെളിപ്പെടുത്തിയത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്നു ദിവസംകൊണ്ടുതന്നെ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു.

വിരാട് കോലിയും രവിശാസ്ത്രിയും

വിരാട് കോലിയും രവിശാസ്ത്രിയും

ഇന്ത്യന്‍ ടീം പുതിയൊരു വിജയസംസ്‌കാരം രൂപപ്പെടുത്തിയിരിക്കുകയാണെന്ന് പരിശീലകന്‍ വിക്രം റാഥോഡ് പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലുമല്ല, ടീം ഒന്നാകെ പ്രകടിപ്പിക്കുന്ന വിജയതൃഷ്ണ ഇന്ത്യയെ തുടര്‍വിജയങ്ങളിലേക്ക് നയിക്കുന്നെന്ന് റാഥോഡ് വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയുമാണ് ടീമിന്റെ വിജയസംസ്‌കാരം വളര്‍ത്തിയതിനെ പിന്നിലെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ബൗളിങ് മികവ്

ബൗളിങ് മികവ്

ഇപ്പോഴത്തെ ബൗളിങ് ആക്രമണം മികവുറ്റതാണെന്ന് ബൗളിങ് കോച്ച് ഭരത് അരുണും പറഞ്ഞു. അച്ചടക്കം പ്രധാനമാണ്. അച്ചടക്കം കാത്തുസൂക്ഷിച്ചാല്‍ ബൗളര്‍മാര്‍ക്ക് സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാനാകും. ലോക ഒന്നാം നമ്പര്‍ സ്ഥാനം കാത്തുസൂക്ഷിക്കുക എളുപ്പമല്ല. മൂന്നുവര്‍ഷത്തോളം ഒന്നാം റാങ്കില്‍ പിടിച്ചുനിന്നാല്‍ വിജയം നമ്മുടെ പിറകെയുണ്ടാകുമെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.

ടി20യില്‍ വെസ്റ്റിന്‍ഡീസ് കരുത്തരെ നാണം കെടുത്തി അഫ്ഗാനിസ്ഥാന്‍

ഷമിയുടെ രഹസ്യം

ഷമിയുടെ രഹസ്യം

ഷമിയുടെ ബൗളിങ് രഹസ്യം പ്രധാനമായും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതാണെന്നാണ് പരിശീലകന്റെ പക്ഷം. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ഷമി. സീം പൊസിഷനില്‍ പന്തെറിയാന്‍ ഇപ്പോള്‍ ഷമിയേക്കാള്‍ കേമന്മാരില്ല. ഇശാന്ത് ശര്‍മയ്ക്കാകട്ടെ 90 ടെസ്റ്റുകളുടെ പരിചയസമ്പത്ത് കൂട്ടിനുണ്ട്. ബാറ്റ്‌സ്മാന്റെ മര്‍മറിഞ്ഞ് പന്തെറിയാനുള്ള ഇശാന്തിന്റെ കഴിവിനേയും പരിശീലകന്‍ പുകഴ്ത്തി.

യൂറോ കപ്പ്; ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഓസ്ട്രിയ യോഗ്യത നേടി

ഇന്ത്യയ്ക്ക് ജയം

ഇന്ത്യയ്ക്ക് ജയം

ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ പിച്ചുകളിലും പേസര്‍മാര്‍ കണിശമാര്‍ന്ന ബൗളിങ്ങാണ് കാഴ്ചവെക്കുന്നത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മറ്റു ടീമകളേക്കാള്‍ ബഹുദൂരം മുന്നിലെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

Story first published: Sunday, November 17, 2019, 12:22 [IST]
Other articles published on Nov 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+