Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പ്; ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഓസ്ട്രിയ യോഗ്യത നേടി

ബര്‍ലിന്‍: യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരം കടന്നുകൂടി ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഓസ്ട്രിയ ടീമുകള്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജര്‍മനി ബെലാറുസിനേയും (4-0), ക്രൊയേഷ്യ സ്ലൊവാക്യയേയും (3-1) ഓസ്ട്രിയ നോര്‍ത്ത് മാസിഡോണിയയേയും(2-1) തോല്‍പ്പിച്ചു. നെതര്‍ലന്‍ഡ്‌സ് നോര്‍ത്തേണ്‍ ഐലന്റുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും യൂറോ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് സി യില്‍ ജര്‍മനിക്കായി ടോണി ക്രൂസ്(55, 83) ഇരട്ടഗോള്‍ നേടി. മാത്തിയാസ് ജിന്റര്‍(41), ലിയോണ്‍ ഗോട്‌സ്‌ക(49) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഗ്രൂപ്പില്‍ 18 പോയന്റുമായി ജര്‍മനി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 16 പോയന്റുമായി നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് ജി യില്‍ ഓസ്ട്രിയയ്ക്കുവേണ്ടി ഡേവിഡ് ആല്‍ബ(7), സ്‌റ്റെഫാന്‍ ലെയ്‌നര്‍(48) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. സ്‌റ്റോയാനോവ്‌സ്‌കി(90+3) ഒരു ഗോള്‍ തിരിച്ചടിച്ചു. ഗ്രൂപ്പില്‍ പോളണ്ട് ഇസ്രായേലിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായി പോളണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രയയുമാണ് യോഗ്യത നേടിയത്.

uefa2020

ഗ്രൂപ്പ് ഇ യില്‍ സ്ലൊവാക്യയ്‌ക്കെതിരെ മികച്ച പ്രകടനമാണ് ക്രൊയേഷ്യ നടത്തിയത്. 8 കളികളും പൂര്‍ത്തിയാക്കിയ ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലെത്തി. ഹംഗറി, വെയ്ല്‍സ്, സ്ലൊവാക്യ ടീമുകള്‍ക്കും അടുത്ത റൗണ്ടിലേക്ക് അവസരമുണ്ട്. മറ്റു കളികളില്‍ ബെല്‍ജിയം റഷ്യയേയും(4-1), വെയ്ല്‍സ് അസര്‍ബെയ്ജാനേയും(2-0), കസാഖ്‌സ്താന്‍ സാന്‍ മരിനോയേയും(3-1) തോല്‍പ്പിച്ചു.

Story first published: Sunday, November 17, 2019, 11:29 [IST]
Other articles published on Nov 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+