Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ വെസ്റ്റിന്‍ഡീസ് കരുത്തരെ നാണം കെടുത്തി അഫ്ഗാനിസ്ഥാന്‍

ലക്‌നൗ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 41 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ അഫ്ഗാന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുക്കാനെ വെസ്റ്റിന്‍ഡീസിന് കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കരിം ജാനത്തിന്റെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് വിജയം നേടിക്കൊടുത്തത്. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ ഒപ്പമെത്തി. മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

അഫ്ഗാനിസ്ഥാനുവേണ്ടി ഹസ്രത്തുള്‍ സസായി(15 പന്തില്‍ 26), ഗുര്‍ബെസ്(12 പന്തില്‍ 15), കരിം ജാനത്ത്(18 പന്തില്‍ 28), നജീബുള്ള സദ്രാന്‍(20), ഗുല്‍ബാദിന്‍ നായിബ്(18 പന്തില്‍ 24) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. വിന്‍ഡീസ് നിരയില്‍ കെസ്രിക് വില്ല്യംസ് മൂന്ന വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍ എന്നിവര്‍ രണ്ടുവിക്കറ്റുകളും സ്വന്തമാക്കി.

Afghanistan beat West Indies

ജയം ഉറപ്പിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കംമുതല്‍ താളം കണ്ടെത്താനായില്ല. 24 റണ്‍സെടുത്ത ദിനേഷ് രാംദിന്‍ ആണ് ടോപ് സ്‌കോറര്‍. മറ്റു കളിക്കാരെല്ലാം കുറഞ്ഞ സ്‌കോറില്‍ പുറത്തായി. വമ്പനടിക്കാരുടെ സംഘംതന്നെ വിന്‍ഡീസ് നിരയിലുണ്ടായിരുന്നെങ്കിലും 5 വിക്കറ്റ് വീഴ്ത്തിയ കരിം ജാനത്തിന്റെ പ്രകടനം അഫ്ഗാന് തുണയായി. 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ടായിരുന്നു കരിം ഉജ്വല പ്രകടനം നടത്തിയത്.

Story first published: Sunday, November 17, 2019, 11:33 [IST]
Other articles published on Nov 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+