Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യൂഹങ്ങള്‍ക്ക് വിരാമം; അന്റോണിയോ ഗ്രിസ്മാന്‍ ഇനി ബാഴ്‌സലോണയില്‍

ബാഴ്‌സയെ പേടിക്കണം

ബാഴ്‌സലോണ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയില്‍. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ അത്‌ലറ്റികോ മാഡ്രിഡ് വിട്ട ഗ്രിസ്മാന്‍ ബാഴ്‌സലോണയിലെത്തുമെന്ന് നേരത്തെ മുതല്‍ അഭ്യൂഹമുണ്ടായിരുന്നെങ്കിലും കരാറിലേക്കെത്താന്‍ ക്ലബ്് വിമുഖത കാട്ടി. നെയ്മറെ പി.എസ്.ജിയില്‍ നിന്ന്് ബാഴ്‌സലോണയിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാഴ്‌സ ഗ്രിസ്മാനുമായി കരാറിലെത്തിയത്.

വിംബിള്‍ഡണ്‍: നദാലിനെ ത്രില്ലറില്‍ വീഴ്ത്തി ഫെഡറര്‍ ഫൈനലില്‍, കലാശപ്പോരില്‍ ദ്യോക്കോവിച്ച് എതിരാളി

അഞ്ച് വര്‍ഷത്തെ കരാറില്‍ 120 ദശലക്ഷം യൂറോ പ്രതിഫലത്തിലാണ് ഗ്രിസ്മാന്‍ ബാഴ്‌സയിലെത്തുന്നത്. ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ഫിലിപ്പ് കുട്ടീഞ്ഞോയും ഉസ്മാന്‍ ഡെംബല്ലെയും അണിനിരക്കുന്ന ബാഴ്‌സലോണയുടെ മുന്നേറ്റ നിരയിലേക്ക് ഗ്രിസ്മാന്‍കൂടിയെത്തിയാല്‍ ടീമിന്റെ പിഴവുകള്‍ തിരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ.ഗ്രിസ്മാനെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ ഉള്‍പ്പെടെ ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഗ്രിസ്മാന്റെ വരവ് ആരാധകരുമായി പങ്കുവെച്ചത്.

antoniegriezmann

2014മുതല്‍ അത്‌ലറ്റികോ മാഡ്രിഡ് നിരയിലെ നിര്‍ണ്ണായക സാന്നിധ്യമാണ് 28കാരനായ ഗ്രിസ്മാന്‍. അഞ്ച് കൊല്ലക്കാലം അത്‌ലറ്റികോ മുന്നേറ്റത്തില്‍ ഇടം പിടിച്ച ഗ്രിസ്മാന്‍ 180 മത്സരത്തില്‍ നിന്ന് 94 ഗോളാണ് നേടിയത്.ക്ലബ്ബിനൊപ്പം യുവേഫ യൂറോ കപ്പും യുവേഫ സൂപ്പര്‍ കപ്പും സൂപ്പര്‍ കോപ്പ ഡി എസ്പാനയും ഗ്രിസ്മാന്‍ നേടിയിട്ടുണ്ട്. അവസാന സീസണിലെ ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തെത്തിയത് ഗ്രിസ്മാന്റെ മികവിലായിരുന്നു.ഫ്രാന്‍സിനുവേണ്ടി 72 മത്സരത്തില്‍ 29 ഗോളും ഗ്രിസ്മാന്‍ നേടിയിട്ടുണ്ട്.

Story first published: Saturday, July 13, 2019, 8:55 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+