Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: നദാലിനെ ത്രില്ലറില്‍ വീഴ്ത്തി ഫെഡറര്‍ ഫൈനലില്‍, കലാശപ്പോരില്‍ ദ്യോക്കോവിച്ച് എതിരാളി

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിലെ സൂപ്പര്‍ സെമി പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍ പരാജയപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സ്‌കോറുകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഇരുതാരങ്ങളും പിടിച്ച് നില്‍ക്കാന്‍ ഏറ്റവും മികച്ച മത്സരം തന്നെ പുറത്തെടുത്തു. സ്‌കോര്‍. 7-6, 1-6, 6-3, 3-6, 6-4. ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചാണ് ഫെഡററുടെ എതിരാളി. ഫെഡററുടെ 31ാം ഗ്ലാന്‍ഡ്സ്ലാം ഫൈനലാണിത്.

1

അവസാന രണ്ട് സെറ്റുകളില്‍ ബ്രേക്ക് പോയിന്റുകളില്‍ പിടിച്ചായിരുന്നു നദാല്‍ പോരാടായത്. ഇതുവരെ കാണാത്ത രീതിയിലുള്ള സ്മാഷുകളും സെര്‍വുകളും കൊണ്ട് ആരാധകരെ ഫെഡറര്‍ അമ്പരിപ്പിക്കുകയും ചെയ്തു. 37ാം ഫെഡറര്‍ തന്റെ 12ാം വിംബിള്‍ഡണ്‍ ഫൈനലാണ് കളിക്കുന്നത്. നാലാം സെറ്റില്‍ 40-15 എന്ന നിലയില്‍ നദാല്‍ മുന്നില്‍ നില്‍ക്കെ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഫെഡറര്‍ തിരിച്ചെത്തിയത് മത്സരത്തിലെ ഗംഭീര കാഴ്ച്ചയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ഫെഡററാണ് ആധിപത്യം പുലര്‍ത്തിയത്. ആദ്യ സെറ്റില്‍ നദാല്‍ നിലയുറപ്പിക്കും നിരവധി എയ്‌സകളും കണക്കുകൂട്ടിയുള്ള ഷോട്ടുകളും ഫെഡറര്‍ തൊടുത്തു. വേഗമേറിയ നീക്കങ്ങളില്‍ നദാല്‍ പതറുകയും ചെയ്തു. ആദ്യ സെറ്റ് അനായാസം ഫെഡറര്‍ നേടിയതോടെ ജയം ഉറപ്പിച്ചതായിരുന്നു താരം. എന്നാല്‍ നദാല്‍ വിട്ടുകൊടുത്തില്ല. രണ്ടാം സെറ്റില്‍ നദാല്‍ ഫെഡററെ നിലം തൊടാന്‍ അനുവദിച്ചില്ല. ഇതോടെ മത്സരം അപ്രവചനീയമായി.

മൂന്നും നാലും സെറ്റുകളില്‍ ഇരുതാരങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ പ്രത്യേകതയുള്ള പ്രകടനം ഫെഡററെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു. 14 എയ്‌സുകളാണ് മത്സരത്തില്‍ ഫെഡററര്‍ തൊടുത്തത്. നദാല്‍ 11 എയ്‌സുകളും തൊടുത്തു. ബ്രേക്ക് പോയിന്റ് നേടുന്നതിലും ഫെഡറര്‍ മുന്നില്‍ നിന്നു. എന്നാല്‍ നിര്‍ണായക സമയത്ത് നദാലിന് പിഴച്ചതാണ് അദ്ദേഹം ഫൈനലിലേക്ക് വഴി നിഷേധിച്ചത്.

Story first published: Saturday, July 13, 2019, 0:38 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+