Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി വിലക്കിയ സിംബാബ്‌വെയും കൂട്ടി പരമ്പര കളിക്കാന്‍ ബംഗ്ലാദേശ്

ധാക്ക: ഐസിസിയുടെ വിലക്ക് നേരിടുന്ന സിംബാബ്‌വെയും കൂട്ടി ത്രിരാഷ്ട ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബംഗ്ലാദേശ്. ബംഗ്ലാദേശ്, സിംബാബ്‌വെ, അഫ്ഗാനിസ്താന്‍ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയ്ക്ക് സെപ്തംബര്‍ 13 മുതല്‍ ധാക്കയില്‍ തുടക്കമാവും.

വിലക്ക് പ്രശ്‌നമില്ല

വിലക്ക് പ്രശ്‌നമില്ല

ഐസിസിയുടെ വിലക്ക് നിലനില്‍ക്കെയാണ് സിംബാബ്‌വെ ടീമിനെ കളിപ്പിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്ന് സിംബാബ്‌വെ ബോര്‍ഡ് ആദ്യം അറിയിക്കുകയായിരുന്നു.

വിലക്ക് ഐസിസി മത്സരങ്ങള്‍ക്ക് മാത്രം

വിലക്ക് ഐസിസി മത്സരങ്ങള്‍ക്ക് മാത്രം

ക്രിക്കറ്റ് നടത്തിപ്പില്‍ രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്നും സിംബാബ്‌വെ ടീമിനെ ഐസിസി വിലക്കിയത്. എന്നാല്‍ നിലവില്‍ ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് മാത്രമാണ് സിംബാബ്‌വെയ്ക്ക് വിലക്ക്. മറ്റു രാജ്യങ്ങളുമായി പരമ്പര കളിക്കുന്നതില്‍ സിംബാബ്‌വെയ്ക്ക് തടസ്സങ്ങളില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. സെപ്തംബര്‍ 13 മുതല്‍ 24 വരെയാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റ് നടക്കുക.

പ്രോ കബഡി ലീഗ്; തെലുഗ് ടൈറ്റന്‍സിന് അഞ്ചാം തോല്‍വി, ചാമ്പ്യന്മാര്‍ക്ക് ജയം

ആഗ്രഹം അറിയിച്ച് സിംബാബ്‌വെ

ആഗ്രഹം അറിയിച്ച് സിംബാബ്‌വെ

നേരത്തെ ബംഗ്ലാദേശും അഫ്ഗാനിസ്താനും തമ്മില്‍ പരമ്പര നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സിംബാബ്‌വെ ബോര്‍ഡിന്റെ ആഗ്രഹം കണക്കിലെടുത്ത് ത്രിരാഷ്ട്ര പരമ്പരയ്ക്ക് ബംഗ്ലാദേശ് രൂപം നല്‍കി. ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്‍പേ സെപ്തംബര്‍ അഞ്ചു മുതല്‍ ഒന്‍പതുവരെ ചിറ്റഗോങ്ങില്‍ വെച്ച് ബംഗ്ലാദേശ് - അഫ്ഗാനിസ്താന്‍ ടെസ്റ്റ് മത്സരം അരങ്ങേറും. സെപ്തംബര്‍ എട്ടിനാണ് പരമ്പരയ്ക്കായി സിംബാബ്‌വെ ടീം ബംഗ്ലാദേശിലെത്തുക.

ഗില്‍ ഡാ... കരീബിയന്‍ മണ്ണില്‍ ഡബിളടിച്ച് ചരിത്രം കുറിച്ചു, ഗംഭീറിന്‍ റെക്കോര്‍ഡ് തകര്‍ന്നു

ലോകകപ്പിന് യോഗ്യതയില്ല

ലോകകപ്പിന് യോഗ്യതയില്ല

ഐസിസിയുടെ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സിംബാബ്‌വെ ടീമിന് കഴിയില്ല. എന്തായാലും ഒക്ടോബറില്‍ സിംബാബ്‌വെ ബോര്‍ഡിന്റെ സ്ഥിതിവിശേഷങ്ങളില്‍ രണ്ടാമതൊരു വിലയിരുത്തല്‍ കൂടി ഐസിസി നടത്തും. രാഷ്ട്രീയ ഇടപെടലുകള്‍ കൂടാതെ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വിലക്ക് പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ സിംബാബ്‌വെ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷനും സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയിരുന്നു.

Story first published: Friday, August 9, 2019, 10:47 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+