വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തെലുഗ് ടൈറ്റന്‍സിന് അഞ്ചാം തോല്‍വി, ചാമ്പ്യന്മാര്‍ക്ക് ജയം

പറ്റ്‌ന: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിന് ജയം. സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന തെലുഗ് ടൈറ്റന്‍സിനെ 47-26 എന്ന സ്‌കോറിനാണ് ബെംഗളുരു കീഴ്‌പ്പെടുത്തിയത്. അഞ്ച് കളികളില്‍നിന്നും നാല് ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബെംഗളുരു. അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ ടൈറ്റന്‍സ് അവസാന സ്ഥാനത്തും.

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം; വില്ലനായി മഴ, മല്‍സരം ഉപേക്ഷിച്ചുഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം; വില്ലനായി മഴ, മല്‍സരം ഉപേക്ഷിച്ചു

പവന്‍ കുമാറിന്റെ റെയ്ഡുകളാണ് ഒരിക്കല്‍ക്കൂടി ബെംഗളുരുവിന്റെ രക്ഷയ്‌ക്കെത്തിയത്. പവന്‍ 17 പോയന്റ് സ്വന്തമാക്കിയപ്പോള്‍ 8 പോയന്റുമായി രോഹിത് കുമാറും 7 പോയന്റുമായി മഹേന്ദര്‍ സിങ്ങും പിന്തുണ നല്‍കി. എതിരാളികള്‍ക്കെതിരെ ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ ബെംഗളുരുവിന് സാധിച്ചു. റെയ്ഡുകള്‍ക്കൊപ്പം എതിരാളികളെ തടഞ്ഞിടുന്നതിലും മികവുകാട്ടാന്‍ കളിക്കാര്‍ക്ക് കഴിഞ്ഞു.

PKL2019

സീസണില്‍ പ്രകടന മികവ് കാട്ടാന്‍ കഴിയാത്ത തെലുഗ് ടൈറ്റന്‍സിന് സിദ്ധാര്‍ഥ് ദേശായിയുടെ റെയ്ഡുകള്‍ മാത്രമാണ് എടുത്തുപറയാനുള്ളത്. സിദ്ധാര്‍ഥ് 11 പോയന്റ് നേടിയപ്പോള്‍ വിശാല്‍ ഭരദ്വാജ് 5 ടാക്കിള്‍ പോയന്റുള്‍പ്പെടെ 6 പോയന്റും സ്വന്തമാക്കി. ആറു കളികളില്‍ അഞ്ചിലും തോറ്റതോടെ ടൈറ്റന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷ തുടക്കത്തില്‍തന്നെ മങ്ങിയിരിക്കുകയാണ്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ശക്തമായി തിരിച്ചവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിന് തിരിച്ചടിയാകും.

Story first published: Friday, August 9, 2019, 9:55 [IST]
Other articles published on Aug 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X