മെഡല്‍ത്തിളക്കത്തില്‍ ഏഷ്യന്‍ ഗെയിംസിലെ മലയാളികള്‍; മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി തിളക്കമാര്‍ന്ന പ്രകടനവുമായി മലയാളി താരങ്ങള്‍. സ്വര്‍ണവും വെള്ളിയും വെങ്കലവും സാന്നിധ്യവുമൊക്കെയായി കായിക താരങ്ങള്‍ മലയാളികളുടെയും ഇന്ത്യയുടെയും അഭിമാനമായി മാറി. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

റിലേകളിലും, വ്യക്തിഗത ഇനങ്ങളിലുമായിട്ടായിരുന്നു മലയാളി കായിക താരങ്ങളുടെ പ്രകടനം. പുരുഷന്മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍. വനിതകളുടെ 4×400 മീറ്റര്‍ റിലേ ടീമില്‍ ഉള്‍പ്പെട്ട വിസ്മയ എന്നിവര്‍ സ്വര്‍ണം നേടി. 4x400 മീറ്റര്‍ റിലേ പുരുഷ ടീമിനത്തില്‍ മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസും ഉള്‍പ്പെട്ട ടീം ആണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ പിയു ചിത്രയ്ക്ക് വെങ്കലവും ലഭിച്ചു.
കൂടാതെ, പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലും മുഹമ്മദ് അനസ് വെള്ളി നേടി. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ നേരത്തെ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി നേടിയിരുന്നു. 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളി നേടിയ ടീമിലും അനസ് അംഗമായിരുന്നു. മൂന്നു മെഡലുകളുമായാണ് അനസ് ഏഷ്യന്‍ ഗെയിംസില്‍നിന്നും നാട്ടിലേക്ക് മടങ്ങുക. മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും കാഷ് അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. പ്രളയക്കെടുതിയില്‍ വലയുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ താരങ്ങളുടെ കാഷ് അവാര്‍ഡുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications