വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണജേതാവ് വിസ്മയയുടെ പ്രകടനം അമ്മ കണ്ടില്ല; വീടുപോലും സ്വന്തമായില്ല

By Lekhaka

കൊച്ചി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ മലയാളി താരം വിസ്മയ ഏഷ്യയുടെ നെറുകയിലെത്തിയത് പ്രതിസന്ധികളോട് പടവെട്ടി. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശിനിയാണ് വിസ്മയ. ഏഷ്യന്‍ ഗെയിംസില്‍ വിസ്മയ അത്ഭുത പ്രകടനം നടത്തുമ്പോള്‍ വിസ്മയയുടെ അമ്മ സുജാതയ്ക്കും അനുജത്തി വിജുഷയ്ക്കും അത് തത്സമയം കാണാന്‍ കഴിഞ്ഞില്ല.

relay

ഏരുവേശ്ശിയിലെ വെള്ളുവ കോറോത്ത് സുജാതയുടെയും വിനോദിന്റെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളാണ് വിസ്മയ. ജീവിത പ്രതിസന്ധികളാട് മല്ലടിച്ച് വിസ്മയ നേടിയ സ്വര്‍ണത്തിന് മറ്റെന്തിനേക്കാളും തിളക്കമുണ്ട്. വല്യച്ഛന്‍ സി.കെ.ജനാര്‍ദനനന്റെ വീട്ടില്‍ വിസ്മയുടെ മത്സരം കാണാനെത്തിയപ്പോള്‍ അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല. മകളുടെ ഓട്ടം കഴിഞ്ഞശേഷമാണ് ജയിച്ചവിവരം സുജാത അറിയുന്നത്.

ഏരുവേശ്ശി കെ.കെ.എന്‍.എം.എ.യു.പി. സ്‌കൂളിലും കാവുമ്പായി എല്‍.പി. സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പയ്യന്നൂര്‍ പെരളം സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകന്‍ കരുണാകരന്‍ വിസ്മയയുടെ മികവിനെ തിരിച്ചറിഞ്ഞത്. ഇതോടെ രാജ്യത്തിന് അഭിമാനമായ ഒരു താരം വളരുകയായിരുന്നു. നിടുങ്ങോം സ്‌കൂളില്‍ പഠിക്കുമ്പോള്‍ കോതമംഗലം സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ കായികാധ്യാപകന്‍ രാജു പോള്‍ വിസ്മയയിലെ അത്ഭുത പ്രതിഭയെ തിരിച്ചറിയുകയും പിന്നീട് മികച്ച പരിശീലനത്തിന് ഏര്‍പ്പാടാക്കുകയുമായിരുന്നു.

ജിമ്മി, വിനയന്‍, സുജ മേരി ജോര്‍ജ് എന്നിവരുടെ കീഴിലായിരുന്നു വിസ്മയ പിന്നീട് പരിശീലിച്ചത്. കോതമംഗലം അസംപ്ഷന്‍ കോളേജില്‍ എം.എസ്.ഡബ്‌ള്യു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ മലയാളികളുടെ അഭിമാനതാരം. നീന്തല്‍ താരമായ അനുജത്തി ഇതേ കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. മക്കളുടെ വിദ്യാഭ്യാസത്തിനും കരിയറിനുമായി കോതമംഗലത്ത് വാടകയ്ക്ക് താമസിക്കുകയാണ് സുജാത. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ഇവരിപ്പോള്‍ വീടെന്ന സ്പ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Story first published: Friday, August 31, 2018, 14:20 [IST]
Other articles published on Aug 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X