കേരളത്തെ നെഞ്ചോട് ചേര്‍ത്ത് സീമ പൂണിയ; ഏഷ്യന്‍ ഗെയിംസിലെ പണമെല്ലാം പ്രളയബാധിതര്‍ക്ക്
ജക്കാര്‍ത്ത: കേരളത്തിലെ പ്രളയക്കെടുതിയില്‍നിന്നും കരകയറ്റാനായി ലോകമെങ്ങുനിന്നും സഹായം ഒഴുകുമ്പോള്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഡിസ്‌കസ് ത്രോ താരം സീമ പൂണിയയും സഹായവുമായി രംഗത്തെത്തി. ഒരു ലക്ഷം രൂപയും കൂടാതെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിന് ലഭിക്കുന്ന പോക്കറ്റ് മണിയും കേരളത്തിനായി നല്‍കുമെന്ന് സീമ പറഞ്ഞു.
ആകെ ഒന്നരലക്ഷത്തോളം രൂപയാണ് സീമ കേരളത്തിനായി സഹായം നല്‍കുക. കേരളത്ത സഹായിക്കുക മാത്രമല്ല, മറ്റു കായിക താരങ്ങളും ഇതിനായി മുന്നിട്ടിറങ്ങണമെന്നും താരം പറഞ്ഞു. ജക്കാര്‍ത്തയില്‍നിന്നും മടങ്ങിയശേഷം സീമ കേരളത്തിലെത്തും. സീമയെപോലെ അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടുന്ന താരം ഏഷ്യന്‍ ഗെയിംസ് വേദിയില്‍നിന്നും സഹായം പ്രഖ്യാപിച്ചത് കേരളത്തിന് വലിയരീതിയിലുള്ള സംഭാവനയെത്താന്‍ കാരണമായേക്കും.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരമാണ് സീമ പൂണിയ. പ്രായം മുപ്പത്തിയഞ്ചായെങ്കിലും രാജ്യത്തിനുവേണ്ടി അവസാന ഏഷ്യന്‍ ഗെയിംസിനെത്തിയ അവര്‍ വെങ്കലവുമായാണ് മടങ്ങുന്നത്. ഇടതുകാലിന് പരിക്കുമായാണ് താരം മത്സരിക്കാനിറങ്ങിയത്. കേരളത്തിലെത്തി മടങ്ങിയശേഷം കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയയാകാനാണ് തീരുമാനം. മൂന്ന് ഒളിമ്പിക്‌സില്‍ പങ്കെടുത്ത സീമ 2016 റിയോ ഒളിമ്പിക്‌സില്‍ ഇരുപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താല് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലുകള്‍ താരത്തിന് സ്വന്തമായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications