Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ഷ്ദീപിനെതിരേ സൈബര്‍ ആക്രമണം! വിക്കിപീഡിയ പേജില്‍ ഗുരുതര തിരുത്തലുകള്‍

1

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഒരു ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്ദീപ് സിങിനെതിരേ സൈബര്‍ ആക്രമണം. താരത്തിന്റെ വിക്കിപീഡിയ പേജില്‍ ഗുരുതരമായ ചില തിരുത്തലുകള്‍ നടത്തിതായി കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം ഇന്ത്യയിലെ വിക്കിപീഡിയ ഒഫീഷല്യുകളെ വിളിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

പാകിസ്താനെതിരേ ഇന്ത്യ അവസാന ബോളില്‍ പരാജയപ്പെട്ട ശേഷം പല കോണുകളില്‍ നിന്നും അര്‍ഷ്ദീപിനെതിരേ കടുത്ത ആക്രമണമാണ് നടക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ഗൗരവമേറിയതാണ് ഇപ്പോള്‍ വിക്കിപീഡിയ പേജില്‍ വരുത്തിയിരിക്കുന്ന തിരുത്തലുകള്‍. പാകിസ്താനുമായുള്ള കളിയുടെ 18ാമത്തെ ഓവറിലായിരുന്നു ആസിഫ് അലിയുടെ ഒരു സിംപില്‍ ക്യാച്ച് അര്‍ഷ്ദീപ് കൈവിട്ടത്. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനു ശേഷം തോല്‍വിക്കു കാരണം അര്‍ഷ്ദീപിന്റെ ഈ പിഴവാണെന്നു പലരും ആരോപിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ അര്‍ഷ്ദീപിനെ പിന്തുണച്ചു കൊണ്ട് നിലവിലെ ടീമിലെ താരങ്ങളും മുന്‍ കളിക്കാരുമെല്ലാം രംഗത്തുവന്നിട്ടുണ്ട്.

അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജില്‍ ഇന്ത്യയെന്ന് പരാമര്‍ശിക്കുന്ന ഇടങ്ങളിലാണ് തിരുത്തലുകള്‍ വന്നിരിക്കുന്നത്. ഇന്ത്യക്കു പകരം മുന്‍ വിഘടനവാദി പ്രസ്താനമായിരുന്ന ഖലിസ്ഥാനെന്നാണ് ഭൂരിഭാഗം സ്ഥലങ്ങളിലും മാറ്റിയിരിക്കുന്നത്. എന്നാല്‍ ഈ തിരുത്തലുകള്‍ അധിക സമയം പേജില്‍ ഇല്ലായിരുന്നു. 15 മിനിറ്റിനുള്ളില്‍ തന്നെ വിക്കിപീഡിയയുടെ എഡിറ്റര്‍ എല്ലാം പൂര്‍വ്വസ്ഥിതിയിലേക്കു മാറ്റിയിരുന്നു.

2

പക്ഷെ എങ്ങനെയാണ് അര്‍ഷ്ദീപിന്റെ പേജില്‍ ഇന്ത്യയെന്നതിനു പകരം ഖലിസ്ഥാനെന്നു വന്നതെന്നാണും ആരാണ് തിരുത്തലുകള്‍ നടത്തിയിരിക്കുന്നതെന്നുമാണ് കേന്ദ്രം അന്വേഷിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്നും ഇതു താരത്തിന്റെ കുടുംബത്തിനും കടുത്ത ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും കേന്ദ്രം വിശ്വസിക്കുന്നു.

നേരത്തേ പാകിസ്താന്‍ സൈന്യത്തെയും പര്‍വേസ് മുശറഫിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് വിവാദം സൃഷ്ടിച്ച അതേ ഐപി വിലാസത്തില്‍ നിന്നു തന്നെയാണ് അര്‍ഷ്ദീപിന്റെയും വിക്കിപീഡിയ പേജില്‍ എഡിറ്റ് നടന്നിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിലുള്ളത്. കൂടാതെ 2014ല്‍ പാകിസ്താന്‍ സൈന്യത്തെക്കുറിച്ച് നിര്‍ണായക പരാമര്‍ശമുള്ള യുഎഇ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തതും ഇതേ ഐപിയില്‍ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Story first published: Monday, September 5, 2022, 20:09 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+