ഒത്തിണക്കമില്ല, ആഴ്‌സണലില്‍ അടിമുടി മാറ്റം വരുന്നു... എമറിയുടെ കസേരയും തെറിക്കും?
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലില്‍ ശുദ്ധികലശത്തിനൊരുങ്ങി ഉടമ. നിലവിലെ കോച്ച് ഉനായ് എമറിയുമായി താരങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ പരിശീലകനെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടീം ഉടമ. ഇക്കാര്യം സ്‌പോര്‍ട്‌സ് മെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഴ്‌സന്‍ വെങറിന് പകരക്കാരനായി എത്തിയ എമറിയില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി. താരങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോകുന്നതില്‍ അദ്ദേഹം പൂര്‍ണമായും പരാജയപ്പെട്ടു. മെസ്യൂട്ട് ഓസിലിനെ കായികക്ഷമതയില്ല എന്ന പേരില്‍ ബെഞ്ചിലിരുത്തിയത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഈ സീസണിലും മോശം ഫോം തുടരുന്ന ക്ലബ്ബില്‍ നിന്ന് മുഖ്യ താരങ്ങള്‍ മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് ക്ലബ്ബ് ഉടമ ഇടപെട്ടത്.

അലക്‌സാണ്ടര്‍ ലാക്കസാറ്റെ, ഔബ്‌മെയാങ് എന്നിവര്‍ അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഔബ്‌മെയാങ് കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ഉടമയായിരുന്നു. എന്നാല്‍ ഈ സീസണില്‍ പ്രതിഭയ്‌ക്കൊത്തുയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കോച്ചുമായുള്ള ഉടക്കാണ് ഇതിന് പിന്നിലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ്ബ് വിടാന്‍ കൂടുതല്‍ ആഴ്‌സണല്‍ താരങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതും എമറിയുടെ കസേര തെറിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. സമീപകാലത്തൊന്നും പ്രീമിയര്‍ ലീഗില്‍ കരുത്ത് കാട്ടാന്‍ കഴിയാതിരുന്ന ആഴ്‌സണലിന് ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലും യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. കെഎസ്ഇ, യുകെ, ഐഎന്‍സി കമ്പിനിയാണ് ആഴ്‌സണലിന്റെ ഉടമ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications