നെയ്മറെ നായയാക്കി വെള്ളത്തില്‍ വലിച്ചെറിഞ്ഞ് മലയാളി അര്‍ജന്റീനന്‍ ആരാധകന്‍
കോഴിക്കോട്: ബ്രസീല്‍ അര്‍ജന്റീന ആരാധകരുടെ അതിരുകടന്ന ആവേശം പലപ്പോഴും അടിയോടടുക്കാറുണ്ട്. ഇരു രാജ്യങ്ങളുടെ ആരാധകരും കളിയെ വിലയിരുത്തുന്നതിനു പകരം പ്രകോപനപരമായ പരിഹാസങ്ങളും മറ്റും നടത്തുന്നതാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നത്. കേരളത്തിലും ആരാധകരുടെ തമ്മിലടി പതിവാണ്.

റഷ്യയില്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഒരു അര്‍ജന്റീനന്‍ ആരാധകന്റെ കലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലിനോടും നെയ്മറോടും പകതീര്‍ക്കാന്‍ നായയെ വെള്ളത്തിലെടുത്തെറിയുകയായിരുന്നു. നായയെ ബ്രസീലിന്റെ ജഴ്‌സി അണിയിച്ചായിരുന്നു ക്രൂരത ചെയ്തത്.
ഫേസ്ബുക്കിലെ അര്‍ജന്റീന ഫാന്‍സ് ഗ്രൂപ്പുകളിലും വാട്‌സ്ആപ്പുകളിലുമെല്ലാം വീഡിയോ പ്രചരിക്കുന്നുണ്ട്. എടാ നെയ്മറെ.. നീ മെസ്സിയോട് കളിക്കാന്‍ വാടാ... നിനക്ക് കളി അറിയാമോടാ...എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ഒരു യുവാവ് നായയെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞത്. സംഭവം വൈറലായതോടെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടീമുകളോടുള്ള ആരാധന അതിരുകടക്കരുതെന്നും ലോകകപ്പ് ആവേശം സൗഹൃദത്തിന്റേതുകൂടിയാണെന്നുമാണ് ഫാന്‍സ് അസോസിയേഷനുകളുടെ നിലപാട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications