Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്: മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ അഗ്യൂറോ കളിക്കില്ല; സിറ്റിക്ക് ആശങ്ക

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടമായ മാഞ്ചസ്റ്റര്‍ ഡെര്‍ബി അടുത്ത മാസം നടക്കാനിരിക്കെ മാഞ്ചസ്റ്റര്‍ സിറ്റിയെ ആശങ്കയിലാഴ്ത്തി സെര്‍ജിയോ അഗ്യൂറോയുടെ പരിക്ക്. കാലിന് പരിക്കേറ്റ താരത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരം നഷ്ടമാകുമെന്ന് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള സ്ഥിരീകരിച്ചു. അഗ്യൂറോയുടെ പരിക്ക് ഭേദമായിട്ടില്ല. യുണൈറ്റഡിനെതിരെയും അദ്ദേഹം കളിക്കില്ല.എത്ര മത്സരങ്ങള്‍ നഷ്ടമാകുമെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹം പരിക്കില്‍ നിന്ന് മുക്തനായി വരികയാണ്.

അദ്ഭുതം സംഭവിച്ചാല്‍ ചിലപ്പോള്‍ യുണൈറ്റഡിനെതിരേ കളിക്കും. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്.അദ്ദേഹത്തെ ഞങ്ങള്‍ മിസ് ചെയ്യുന്നു. അഗ്യൂറോയുടെ പരിക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ ഗബ്രിയേല്‍ ജീസസും റഹിം സ്‌റ്റെര്‍ലിങും അഗ്യൂറോയുടെ അഭാവം നികത്തുന്നു. ഡേവിഡ് സില്‍വയുടെ പരിക്ക് ഭേദമായത് ആത്മവിശ്വാസം നല്‍കുന്നു-പെപ് പറഞ്ഞു.

aguero to miss manchester derby

അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയ സിറ്റി ഇത്തവണ ഹാട്രിക്ക് കിരീടം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമായില്ല. നിലവില്‍ 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണവര്‍.മൂന്ന് മത്സരങ്ങളില്‍ സിറ്റി തോറ്റു. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് 37 പോയിന്റാണുള്ളത്.

Story first published: Tuesday, November 26, 2019, 16:42 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+