Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനലിലെ ഒത്തുകളി അന്വേഷണം: പ്രതികരിച്ച് ബിസിസിഐ എസിയു തലവന്‍

മുംബൈ: 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക കിരീടം ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ വിശ്വകിരീടം ചൂടിയത്. ഒത്തുകളി ആരോപണം പുറത്തുവന്നതിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തുകയാണ്. ലോകകപ്പ് നടന്നിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടതിന് ശേഷമുള്ള വെളിപ്പെടുത്തലുകള്‍ അന്വേഷണം വരെ എത്തിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിസിസി ഐ അഴിമതി വിരുദ്ധ യൂണിറ്റ് തലവന്‍ അജിത് സിങ്.

ഇന്ത്യയും ശ്രീലങ്കയും

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനലിനെക്കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം നടത്തിയിട്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോകകപ്പ് നടന്നിട്ട് ഏകദേശം 10 വര്‍ഷം ആകാറായി.എന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ അന്വേഷണം നടത്താന്‍ ഏറെ വൈകിയിരിക്കുന്നു.

അജിത് സിങ്

ഇനി തെളിവുകള്‍ ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഐസിസി ടൂര്‍ണമെന്റില്‍ നടന്ന ഒത്തുകളി എന്ന നിലയ്ക്ക് ആരോപണം ഉയര്‍ന്നതിനാല്‍ ഐസിസി അഴിമതി വിരുദ്ധ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കേണ്ടതാണ്. എന്തെങ്കിലും ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ ഐസിസ് അന്വേഷിക്കുന്നതില്‍ ഇന്ത്യക്ക് പ്രശ്‌നമില്ല-അജിത് സിങ് പറഞ്ഞു.

രാഹുല്‍, പന്ത്, സാഹ- ഇന്ത്യയുടെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പര്‍ ആരാവണം? തിരഞ്ഞെടുത്ത് ഹോഗ്

ലോകകപ്പ്

ലോകകപ്പ് നടക്കുന്ന സമയത്ത് ശ്രീലങ്കയുടെ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയുടെ വെളിപ്പെടുത്തലാണ് വിവാദത്തിന് വഴിതുറന്നത്. ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വില്‍ക്കുകയായിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നീട് ഇത് തന്റെ സംശയമാണെന്നും അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം നിലപാട് മയപ്പെടുത്തിയിരുന്നു. കായിക മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മുന്‍ ശ്രീലങ്കന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഏറ്റവും സമ്മര്‍ദ്ദമുണ്ടാക്കിയ ക്യാച്ചേത്? അത് ലോകകപ്പ് ഫൈനലില്‍ മിസ്ബയുടേതല്ല!- ശ്രീശാന്ത് പറയുന്നു

ശ്രീലങ്ക

ഫൈനലില്‍ ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും മുന്‍ നായകന്‍ മഹേല ജയവര്‍ധനയുമാണ് ആദ്യം രംഗത്തെത്തിയത്. ഒത്തുകളിയാണെങ്കില്‍ തെളിവ് നല്‍കണമെന്നും അനാവശ്യമായ കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു ഇരു താരങ്ങളും പ്രതികരിച്ചത്. അന്വേഷണം ആരംഭിച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ താരങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വിരമിക്കല്‍, എന്തായിരുന്നു കാരണം? ആദ്യമായി വെളിപ്പെടുത്തി എബിഡി

ഉപുല്‍ തരംഗ

ഫൈനലില്‍ ശ്രീലങ്കയ്ക്കുവേണ്ടി ഓപ്പണ്‍ ചെയ്ത ഉപുല്‍ തരംഗയെ രണ്ട് മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു.2 0 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കൂടാതെ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അരവിന്ദ ഡി സില്‍വയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.ഏകദേശം ആറ് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഫൈനിലിനുള്ള ടീമില്‍ അദ്ദേഹം മാറ്റം വരുത്തിയത് നേരത്തെ തന്നെ വിവാദമായിരുന്നു. എന്നാല്‍ ഇത് ടീമിന്റെ മൊത്തം തീരുമാനമായിരുന്നുവെന്നും തന്റെ മാത്രം തീരുമാനം ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story first published: Thursday, July 2, 2020, 15:32 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+