റയല്‍ മാഡ്രിഡിന്‍റെ അടുത്ത കോച്ചായി, സിനദിന്‍ സിദാന്‍ വരുന്നു
മാഡ്രിഡ്: തുടര്‍ച്ചയായ പരാജയത്തില്‍ നട്ടം തിരിയുന്ന റയല്‍ മാഡ്രിഡിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇതിഹാസ താരം സിനദിന്‍ സിദാന്‍ വരുന്നു. പരിശീലന കുപ്പായത്തിലാകും മുന്‍ റയല്‍ സ്‌ട്രൈക്കറുടെ മടങ്ങിവരവ്.
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് തോറ്റതിനു പിന്നാലെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ഒപ്പമെത്താനുള്ള സുവര്‍ണാവസരവും റയല്‍ തുടലച്ചതോടെയാണ് നിലവിലെ കോച്ച് റഫ ബെനിറ്റസിനെ മാറ്റി സിദാനെ കൊണ്ടുവരാന്‍ ടീം ആലോചിക്കുന്നത്.

ബന്ധവൈരികളായ ബാഴ്‌സയോട് 4-0ത്തിന് തോറ്റതിനു പിന്നാലെ വിയ്യാ റയലിനോടും 1-0ത്തിന് തോറ്റതോടെയാണ് ബെനിറ്റസിനെ മാറ്റി റയല്‍ മാഡ്രിഡ് ബി ടീം കോച്ചായ സിനദിന്‍ സിദാനെ കൊണ്ടുവരാന്‍ ക്ലബ് മാനേജ്‌മെന്റ് അലോചിക്കുന്നത്.
ഞായറാഴ്ച വിയ്യാ റയലിനോട് തോറ്റതോടെ സ്പാനിഷ് കപ്പില്‍ ആദ്യ സ്ഥാനത്തുള്ള ബാഴ്‌സലോണയില്‍ നിന്നും അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications