ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ രണ്ടാം മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ മനുവും താജിക്കിസ്താന്റെ ബെഹ്സാന്‍ ഫായ്സുള്ളേവും ചേര്‍ന്ന ടീം വെള്ളിമെഡല്‍ നേടി. ഫൈനലില്‍ ജര്‍മന്‍ താരം വനേസ സീഗര്‍, ബള്‍ഗേറിയയുടെ കിരില്‍ കിരോവ് സഖ്യത്തോട് 3-10 എന്ന നിലയിലാണ് മനു അടങ്ങിയ ടീം തോറ്റത്.
എതിരാളികളുടെ 'ബോള്‍ട്ടി'ളകി... ഫുട്‌ബോളിലും ബോള്‍ട്ട് തരംഗം!! ഇരട്ടഗോളുമായി ഇതിഹാസം, വീഡിയോ
ഇതോടെ യൂത്ത് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യ അഞ്ച് മെഡലുകള്‍ നേടി. മനു ഭാക്കര്‍, സൗരഭ് ചൗധരി എന്നിവര്‍ സ്വര്‍ണം നേടിയപ്പോള്‍, ഷാഹു തുഷാര്‍, മെഹൂലി ഘോഷ് എന്നിവര്‍ വെള്ളിമെഡലുകളും സ്വന്തമാക്കി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. 2010ല്‍ മലയാളിതാരം എച്ച് എസ് പ്രണോയ് യൂത്ത് ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഫൈനലിലെത്തിയിരുന്നു.

ജപ്പാന്റെ കൊഡോയ് നരവോകെയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്. സ്‌കോര്‍ (14-21, 21-15, 24-22). ആദ്യ ഗെയിം നഷ്ടമായശേഷം ഉജ്വലമായാണ് ഇന്ത്യന്‍താരം തിരിച്ചുവരവ് നടത്തിയത്. മൂന്നാം ഗെയിമില്‍ വ്യക്തമായ മേധാവിത്വമുണ്ടായിട്ടും അവസാന നിമിഷം കളി കൈവിട്ടുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു. 19-19ന് ഒപ്പമെത്തിയ ജപ്പാന്‍ താരത്തെ സമ്മര്‍ദ്ദം അതിജീവിച്ച ലക്ഷ്യ കീഴടക്കി.