Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിങില്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍ ഇനി അണ്ടര്‍ടേക്കറില്ല, 55ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: റിങില്‍ ഇടിയുടെ പ്രകമ്പനം സൃഷ്ടിച്ച് ആരാധകരുടെ സൂപ്പര്‍ ഹീറോയായി മാറിയ ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റിങിലേക്കു ഇനിയൊരിക്കലും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ അവസാനത്തെ മല്‍സരമാണ് ദി ലാസ്റ്റ് റൈഡില്‍ താന്‍ പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ ഡബ്യുഡബ്ല്യുഇയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

1

1990ലാണ് ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത്. ഇതേ വര്‍ഷം നവംബറില്‍ അദ്ദേഹം ആദ്യ മല്‍സരത്തില്‍ ഇറങ്ങുകയും ചെയ്തു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഡബ്ല്യുഡബ്ല്യുഇയിലെ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ദി അണ്ടര്‍ടേക്കര്‍ക്കു സാധിച്ചു. നിരവധി കിരീടപ്പോരാട്ടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏഴു തവണ ലോക ചാംപ്യനായിട്ടുള്ള ദി അണ്ടര്‍ടേക്കര്‍ ആറു തവണ ടീമിനൊപ്പവും കിരീടവിജയത്തില്‍ പങ്കാളിയായി. കൂടാതെ ഒരു തവണ റോയല്‍ റംബിള്‍ വിന്നറായും (2007) 12 തവണ സ്ലാമി അവാര്‍ഡ് ജേതാവായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

കരിയറിലെ ഏറ്റവും ഉചിതമായ സമയത്താണ് താന്‍ നിര്‍ത്തുന്നതെന്ന് ദി അണ്ടര്‍ടേക്കര്‍ പ്രതികരിച്ചു. ഡബ്ല്യുഡബ്ല്യുയിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്ന് കാലം തെളിയിക്കും. കരിയറിന്റെ ഈ സമയത്ത് ഇനിയൊരിക്കല്‍ക്കൂടി റിങില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും 55 കാരനായ ദി അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി. ഡെഡ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന അണ്ടര്‍ടേക്കറുടെ യഥാര്‍ഥ പേര് മാര്‍ക്ക് വില്ല്യന്‍ കലാവെയെന്നാണ്.

ഡബ്ല്യുഡബ്ല്യുഇയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് ദി അണ്ടര്‍ടേക്കറുടെ സ്ഥാനം. റെസ്ല്‍മാനിയയിലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. റെസ്ല്‍മാനിയയില്‍ തുടര്‍ച്ചയായി 21 മല്‍സരങ്ങളില്‍ അണ്ടര്‍ടേക്കര്‍ ജയിച്ചിട്ടുണ്ട്. റെസ്ല്‍മാനിയ 30ലാണ് അദ്ദേഹത്തിന്റെ അപരാജിത കുതിപ്പ് അവസാനിച്ചത്. അന്നു ബ്രോക്ക് ലെസ്‌നര്‍ അണ്ടര്‍ടേക്കറിനെ ഇടിച്ചിടുകയായിരുന്നു. പിന്നീട് തിരിച്ചുവന്ന ശേഷം അഞ്ച് റെസ്ല്‍മാനിയ മല്‍സരങ്ങളില്‍ കൂടി അദ്ദേഹം പങ്കെടുത്തു.

2

റെസ്ല്‍മാനിയ 33ല്‍ റോമന്‍ റെയ്‌ന്‌സിനോടും അണ്ടര്‍ടേക്കര്‍ക്കു തോല്‍വി നേരിട്ടു. 2018ല്‍ സൂപ്പര്‍ താരം ജോണ്‍ സീനയെ വെറും മൂന്നു മിനിറ്റ് കൊണ്ടാണ് അദ്ദേഹം ഇടിച്ചിട്ടത്. റെസ്ല്‍മാനിയ 35ല്‍ മല്‍സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത സീസണില്‍ അണ്ടര്‍ടേക്കര്‍ റിങില്‍ തിരിച്ചെത്തി. ഈ വര്‍ഷം എജെ സ്‌റ്റൈല്‍സിനെതിരേ ആരാധകര്‍ ഉറ്റുനോക്കിയ ബോണിയാര്‍ഡ് മല്‍സരത്തിലാണ് അണ്ടര്‍ടേക്കര്‍ അവസാനമായി മാറ്റുരച്ചത്. നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അണ്ടര്‍ടേക്കര്‍ അക്ഷയ് കുമാര്‍ നായകനായ ഖിലായിയോം കാ ഖിലാഡിയെന്ന ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Story first published: Monday, June 22, 2020, 12:25 [IST]
Other articles published on Jun 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+