Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ഗോളില്‍ അര്‍ജന്റീന അടുത്ത റൗണ്ടില്‍

ബെലോ ഹൊരിസോണ്ടെ: കരുത്തരായ അര്‍ജന്റീനയെ ഏഷ്യന്‍ ചാംപ്യന്മാരായ ഇറാന്‍ വിറപ്പിച്ചു വിട്ടു. ലോകപ്രശസ്ത താരങ്ങള്‍ അണിനിരന്ന ടീമിനെ 90 മിനിറ്റും ഗോളടിയ്ക്കാന്‍ അനുവദിക്കാതിരിക്കുക മാത്രമല്ല ഇറാന്‍ ചെയ്തത് എതിര്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ നടത്തി ഞെട്ടിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ 90ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഒരു മാസ്മരിക ഗോളിന്റെ മികവില്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കി. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഇറാന്‍ ജയിക്കാതെ പോയതെന്ന് ചുരുക്കം.

Messi

ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഘാന 2-2ന് ജര്‍മനിയെ പിടിച്ചുനിര്‍ത്തി. മിറോസ്ലോവ് ക്ലോസ്, മരിയോ ഗോട്ട്‌സെ എന്നിവരാണ് ജര്‍മനിയ്ക്കുവേണ്ടി ഗോളടിച്ചത്. ആന്ദ്രെ അയെവും അസമോവ് ഗ്യാനുമായിരുന്നു ഘാനയുടെ ഗോള്‍ വേട്ടക്കാര്‍. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ നൈജീരിയ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്‌നിയയെ കീഴടക്കി. പീറ്റ് ഒഡെംവിന്‍ജിയുടെ വകയായിരുന്നു ഗോള്‍.

ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ബെല്‍ജിയം റഷ്യയെയും കൊറിയ അള്‍ജീരിയയെയും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് പോര്‍ച്ചുഗലിനെയും നേരിടും. തിങ്കളാഴ്ച രാത്രി ആസ്‌ത്രേലിയ സ്‌പെയിനുമായും നെതര്‍ലാന്‍ഡ് ചിലിയുമായും കൊമ്പുകോര്‍ക്കും.

Story first published: Sunday, June 22, 2014, 8:18 [IST]
Other articles published on Jun 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+