Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന-ഹോളണ്ട് സെമിഫൈനല്‍

സാല്‍വദോര്‍: പെനല്‍റ്റി ഷൂട്ടൗട്ടില്‍ കോസ്റ്റാറിക്കയെ മറികടന്ന് ഹോളണ്ട് സെമിയില്‍ കടന്നു. ബെല്‍ജിയത്തെ ഏകപക്ഷിയമായ ഒരു ഗോളിന് തോല്‍പ്പിച്ച അര്‍ജന്റീനയാണ് അവസാന നാലിലെ എതിരാളി.

മൂന്നു തവണ റണ്ണറപ്പുകളായിട്ടുള്ള നെതര്‍ലാന്‍ഡിനെ വെള്ളം കുടിപ്പിക്കുന്ന കളിയാണ് കോസ്റ്റാറിക്ക പുറത്തെടുത്തത്. നിശ്ചിത സമയത്തും അധികസമയത്തും ഹോളണ്ടിന്റെ വിഖ്യാതമായ മുന്നേറ്റ നിരയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ കോസ്റ്റാറിക്കന്‍ ചുണക്കുട്ടന്മാര്‍ വിജയിച്ചു.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡിര്‍ക് കുയ്റ്റ്, വെസ്‌ലി സ്ലൈഡര്‍, ആര്യന്‍ റോബന്‍, റോബന്‍ വാന്‍പേഴ്‌സി എന്നിവര്‍ നെതര്‍ലാന്‍ഡിനുവേണ്ടി ലക്ഷ്യം കണ്ടു. കോസ്റ്റാറിക്കയ്ക്കുവേണ്ടി സെല്‍സോ ബോര്‍ഗെസ്, ഗ്ലാന്‍കാര്‍ലോ ഗോണ്‍സാലെസ്, ക്രിസ്റ്റിയന്‍ ബോലാനോസ് എന്നിവര്‍ വലകുലുക്കിയെങ്കിലും ബ്രാന്‍ റൂയ്‌സ്, മൈക്കല്‍ ഉമാന എന്നിവര്‍ക്കു പിഴച്ചു. ഗോള്‍ കീപ്പര്‍ ടിം ക്രൂളിന്റെ മാസ്മരിക പ്രകടനമാണ് ഡച്ച് ടീമിന് തുണയായത്. ന്യൂ കാസില്‍ യുനൈറ്റഡിന്റെ താരമാണ് ടിം.

Argentina Team

20 വര്‍ഷത്തിനുശേഷമാണ് അര്‍ജന്റീന സെമിഫൈനലിലെത്തുന്നത്. ബെല്‍ജിയത്തിനെതിരേയുള്ള കളിയുടെ ഏഴാം മിനിറ്റിലാണ് ഗോണ്‍സാലോ ഹിഗ്വെയ്ന്‍ നിര്‍ണായകമായ ഗോള്‍ നേടിയത്.

വിജയഗോളിന് വഴിമരുന്നിട്ടത് സാക്ഷാല്‍ മെസ്സിയും. ക്യാപ്റ്റന്‍ എയ്ഞ്ചല്‍ ഡി മാരിയയ്ക്ക് നല്‍കിയ പന്ത് സബെലെറ്റയ്ക്കു പാസ് ചെയ്യാനുള്ള ശ്രമത്തിനിടെ ബെല്‍ജിയം പ്രതിരോധഭടന്റെ കാലില്‍ തട്ടി ഹിഗ്വെയ്‌ന്റെ മുന്നിലെത്തി. ഗോളി കോര്‍ട്ടോയ്‌സിനെ തീര്‍ത്തും നിഷ്‌ക്രിയനാക്കിയായിരുന്നു നെപ്പോളി താരത്തിന്റെ ഫിനിഷിങ്.

Story first published: Sunday, July 6, 2014, 6:21 [IST]
Other articles published on Jul 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+