ഇക്വഡോര്‍ ജയിച്ചു, പ്രീ ക്വാര്‍ട്ടറിന് സാധ്യത
തുടര്‍ച്ചയായ രണ്ടാം കളിയിലും ആധികാരിക ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് താരനിബിഡമായ ഫ്രാന്‍സ് രണ്ടാം റൗണ്ടിലെത്തിയത്. അവസാന നിമിഷം തിരിച്ചടിയുടെ സൂചനകള്‍ നല്‍കി സ്വിസ് പട തിരിച്ചടിച്ചെങ്കിലും ഫ്രാന്‍സിനെ തടയാന്‍ അത് മതിയായില്ല.
ഒലിവര്‍ ഗിറോഡ്, ബ്ലെയ്‌സ് മാറ്റിയുഡി, മാത്യു വാല്‍ബ്യുണ, കരീം ബെന്‍സെമ, മൗസ സിസെക്കോ എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. ബ്ലെറിം സിമെലി, ഗ്രാനിറ്റ് ഷാക്ക എന്നിവരിലൂടെ അവസാന പത്ത് മിനുട്ടില്‍ സ്വിറ്റസര്‍ലന്‍ഡ് രണ്ട് ഗോളുകള്‍ നേടി. ഒരു ഗോള്‍ അടിക്കുകയും ഒരു ഗോളിന് വഴി വെക്കുകയും ചെയ്ത ബെന്‍സെമയാണ് ഫ്രാന്‍സിന്റെ കളിയിലെ താരം.
ഗ്രൂപ്പ് ഇയിലെ മറ്റൊരു കളിയില്‍ ഹോണ്ടുറാസിനെ തോല്‍പിച്ച് ഇക്വഡോര്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഹോണ്ടുറാസ് പുറത്തായ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡും ഇക്വഡോറും തമ്മിലാണ് പോരാട്ടം.

വിജയത്തേരില്‍
ഫ്രഞ്ച് സ്‌ട്രൈക്കര്‍ മാത്യു വാല്‍ബ്യുണ ഗോളാഘോഷത്തിനിടെ സഹതാരം ഒലിവിര്‍ ജിറോഡിന്റെ മുകളില്‍ കയറിയപ്പോള്‍

ഇത് ബെന്‍സെമ ഷോട്ട്
ഫ്രാന്‍സിന്റെ സൂപ്പര്‍താരം കരിം ബെന്‍സെമയുടെ ഒരു ഗോള്‍ ഷോട്ട്. ഒരു ഗോളടിച്ച ബെന്‍സെമ മറ്റൊരു ഗോളിന് വഴിവെക്കുകയും ചെയ്തു

ദേ പോണു സെക്കന്‍ഡ് റൗണ്ടിലേക്ക്
തകര്‍പ്പന്‍ വിജയത്തോടെ രണ്ടാം റൗണ്ടിലെത്തിയ ഫ്രഞ്ച് പടയുടെ ആഹ്ലാദം

സാരമില്ല പോട്ടെ
പരിക്കുമൂലം പുറത്തുപോകേണ്ടിവന്ന സ്റ്റീവ് വോണിനെ ആശ്വസിപ്പിക്കുന്ന സഹതാരം ജോഹന്‍ ദ്‌ജോറു.

ഇത് വെറും തുടക്കം
ഫ്രാന്‍സിന്റെ ഗോള്‍മഴയ്ക്ക് തുടക്കമിട്ട ഒലിവര്‍ ഗിറോഡിന്റെ ഷോട്ട്

ആഷോഷം ഇങ്ങനെ
ആദ്യഗോള്‍ നേടിയ ശേഷം ആഘോഷപ്രകടനത്തില്‍ ഒലിവര്‍ ഗിറോഡ്

എത്തുമോ രണ്ടാം റൗണ്ടില്‍
ഹോണ്ടുറാസിനെതിരായ വിജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയ ഇക്വഡോര്‍ ടീം

ബ്രസൂക്കയ്ക്ക് ഒരുമ്മ
കളിക്ക് ശേഷം ബ്രസൂക്കയെ ജേഴ്‌സിക്കുള്ളിലിട്ട് ഉമ്മ കൊടുക്കുന്ന ഇക്വഡോര്‍ താരം എന്നെര്‍ വലന്‍സിയ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications