ലോകകപ്പ് ലൈവ് സ്ട്രീമിങിന് കോടതി വിലക്ക്
ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ അനധികൃതമായി സംപ്രേക്ഷണം ചെയ്ത നാനൂറിലധികം വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഫുട്‌ബോള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അവകാശം നേടിയെടുത്ത എംഎസ്എം സാറ്റലൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി കാമേശ്വര്‍ റാവുവിന്റെ ബെഞ്ച് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോട് ഈ സൈറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിനും ഐടി വകുപ്പിനും കൈമാറാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മിക്ക വെബ്‌സൈറ്റുകള്‍ക്കും ഉടമസ്ഥരില്ലാത്ത അവസ്ഥയാണെന്നും പലതും വിദേശ രാജ്യങ്ങളില്‍ നിന്നും കൈകാര്യം ചെയ്യുന്നതാണെന്നും എംഎസ്എമ്മിന് വേണ്ടി ഹാജരായ അഡ്വ സായ് കൃഷ്ണ രാജഗോപാല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സോണി സിക്‌സ് അടക്കം എംഎസ്എം സാറ്റലൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ ആറോളം ചാനലുകള്‍ക്കാണ് ലോകകപ്പ് ഫുട്‌ബോള്‍ സംപ്രേക്ഷണ അവകാശം ലഭിച്ചത്. സോണി ലൈവ് എന്ന പോര്‍ട്ടലില്‍ കൂടിയും ലൈവ് സ്‌പോര്‍ട്‌സ് എന്ന മൊബൈല്‍ അപ്ലിക്കേഷനില്‍ കൂടിയും ഇവര്‍ ലോകകപ്പ് ഫുട്‌ബോള്‍ സംപ്രേക്ഷണം ചെയ്യുന്നു. വ്യാജ വെബ്‌സൈറ്റുകളുടെ ലൈവ് സ്ട്രീമിംഗ് ചാനലുകളുടെ റേറ്റിംഗിനെ കാര്യമായി ബാധിച്ചതോടെയാണ് പരാതിയുമായി എംഎസ്എം കോടതിയെ സമീപിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications