സമനില പോര, ഇനി ജയിച്ചേ തീരൂ
റിയോ ജി ജെനീറോ: ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആതിഥേയരായ ബ്രസീല്‍ ചിലിക്കെതിരെയാണ് ഇന്ന് ബൂട്ടുകെട്ടുന്നത്. പതിനാറ് കളികള്‍ ബാക്കിയുണ്ട്. പതിനാറ് ടീമുകളും. അഞ്ച് മുന്‍ ലോകചാമ്പ്യന്മാരാണ് ബാക്കിയുള്ള പതിനാറ് ടീമുകളിലുള്ളത്. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ അടുപ്പിച്ച് നാല് കളി ജയിച്ചാല്‍ കപ്പുയര്‍ത്താം.
ആദ്യ ഘട്ടത്തിലെ 48 കളികളിലെ ഒമ്പതെണ്ണം സമനിലയായെങ്കില്‍ ഇനി ലോകകപ്പില്‍ സമനിലക്കളികളില്ല. നോക്കൗട്ട് ഘട്ടങ്ങളാണ് മുന്നിലുള്ളത്. നിശ്ചിത സമയത്ത് തീര്‍ന്നില്ലെങ്കില്‍ കളി അധിക സമയത്തേക്ക് നീളും. എന്നിട്ടും രക്ഷയില്ലെങ്കില്‍ പെനല്‍ട്ടി ഷൂട്ടൗട്ടുമുണ്ട്.
പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ ദിവസം രണ്ട് കളികളാണ്. ആതിഥേയരും കപ്പ് ഫേവറിറ്റുകളുമായ ബ്രസീലിന് തന്നെയാണ് ആദ്യ ദിവസം മേല്‍ക്കൈ. നെയ്മറിന്റെ മിന്നുന്ന ഫോമാണ് ആറാം തവണയും കപ്പുയര്‍ത്താന്‍ ഒരുങ്ങുന്ന ബ്രസീലിന്റെ കരുത്ത്. പോരാത്തതിന് ആരാധകരുടെ പിന്തുണയുമുണ്ട്. നാല് ഗോളോടെ നെയ്മര്‍ ടോപ് സ്‌കോറര്‍മാരുടെ പട്ടികയിലുണ്ട്. രാത്രി ഒമ്പതരയ്ക്കാണ് ഈ കളി.
മറ്റൊരു ചാമ്പ്യന്‍ ടീമായ ഉറുഗ്വേയ്ക്ക് കളി കൊളംബിയയോടാണ്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസി സുവാരസ് വിലക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഉറുഗ്വേ. രാത്രി ഒന്നരയ്ക്കാണ് രണ്ടാം പ്രീ ക്വാര്‍ട്ടര്‍ മത്സരം.

നെയ്മര്‍ കാക്കുമോ
നെയ്മറിന്റെ ചിറകിലാണ് ആതിഥേയരായ ബ്രസീല്‍ ടീം

സ്‌കൊളാരിയുടെ തന്ത്രങ്ങള്‍
പരിചയസമ്പന്നനായ കോച്ച് ലൂയി ഫിലിപ് സ്‌കൊളാരിയുടെ തന്ത്രങ്ങള്‍ മുന്നോട്ടുള്ള കളികളില്‍ കാര്യമായി പരീക്ഷിക്കപ്പെടും

ടീം റെഡി
ചാമ്പ്യന്മാരാകാന്‍ തയ്യാറായിട്ടാണ് ബ്രസീല്‍ ടീം പ്രീ ക്വാര്‍ട്ടറിനിറങ്ങുന്നത്

അട്ടിമറിക്കുമോ
കരുത്തരായ ബ്രസീലിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ചിലി. ചിലിയുടെ ശ്രമങ്ങള്‍ ലക്ഷ്യം കാണുമോ

സുവാരസില്ലാതെ
വിലക്ക് മൂലം സുവാരസ് പുറത്ത് പോയത് ഉറുഗ്വേയുടെ പ്രതീക്ഷകളെ ബാധിക്കുമോ

മുതലാക്കാന്‍ കൊളംബിയ
സുവാരിസിന്റെ അഭാവം മുതലാക്കാനാണ് കൊളംബിയയുടെ നോട്ടം. എന്താകും ഫലമെന്ന് പ്രവചിക്കാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications