ബോസ്‌നിയ കീഴടക്കി,അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം
റിയോ ഡി ജനീറോ: ലയണല്‍ മെസ്സിയുടെ ഒരു തകര്‍പ്പന്‍ ഗോള്‍ കണ്ട സന്തോഷമുണ്ടെങ്കിലും ബോസ്‌നിയയ്‌ക്കെതിരേയുള്ള മത്സരം കഴിഞ്ഞപ്പോള്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ പോലും പറഞ്ഞ ഒരു കാര്യമുണ്ട്. 'ജയിച്ചു, പക്ഷേ, കിരീടമുയര്‍ത്താന്‍ ഈ കളി പോരാ'..രണ്ടു തവണ ലോക ചാംപ്യന്മാരായിട്ടുള്ള അര്‍ജന്റീനയുടെ വിഖ്യാത ടീം ബോസ്‌നിയ ഹര്‍സെഗോവിനയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ 2-1നു മാത്രമാണ് ജയിച്ചത്. നൈജീരിയയും ഇറാനുമുള്ള ഗ്രൂപ്പില്‍ നിന്നും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ എളുപ്പമാണെങ്കിലും കോച്ച് സബെല്ലോയ്ക്ക് പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കേണ്ടി വരുമെന്ന് മത്സരം തെളിയിച്ചു. ഗോളിയുടെ പരിചയക്കുറവും ശക്തമായ ആക്രമണത്തില്‍ തകര്‍ന്നടിയുന്ന പ്രതിരോധവും കോച്ചിനെ ഇരുത്തി ചിന്തിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി. ഇടതുഭാഗത്തുനിന്നുള്ള ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക്. ഫഌക് ചെയ്യാനുള്ള അര്‍ജന്റീനിയന്‍ പ്രതിരോധതാരം മാര്‍ക്കോസ് റോജോയുടെ ശ്രമം വിജയിച്ചില്ല. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ കാത്തുനിന്നിരുന്ന എഫ്‌സി ഷല്‍കെ താരം സെദ് കൊലാസിനാക്കിന്റെ ശരീരത്തില്‍ തട്ടി പന്ത് വലയിലെത്തി. സ്‌കോര്‍: 1-0.

ഫിഫ റാങ്കിങില്‍ 21ാം സ്ഥാനത്തുള്ള ബോസ്‌നിയ അര്‍ജന്റീനിയന്‍ നിരയില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 13ാം മിനിറ്റില്‍ ഓഫ് സൈഡ് ട്രാപ്പില്‍ നിന്നും രക്ഷപ്പെട്ടു മുന്നേറിയ ഇസെത് ഹജറോവിക്കിനു മുന്നില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലോസ് റേഞ്ചില്‍ ഗോളെന്നുറച്ച നീക്കം.. എന്നാല്‍ സമര്‍ത്ഥമായി അഡ്വാന്‍സ് ചെയ്ത ഗോളി സെര്‍ജിയോ റൊമേരോ ഗളത്സരെയുടെ മിഡ്ഫീല്‍ഡര്‍ തീര്‍ത്ത അപകടം ഒഴിവാക്കി.

65ാം മിനിറ്റില്‍ മെസ്സിയുടെ സൂപ്പര്‍ ഗോള്‍. അതും മെസ്സി സ്‌റ്റൈലില്‍. ലോകമാകെയുള്ള അര്‍ജന്റീനിയന്‍ ആരാധകരെ ആവേശകൊടുമുടിയിലെത്തിച്ച നീക്കം. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും പന്തുമായി നീങ്ങിയ ബാഴ്‌സലോണ താരം, നെപ്പോളി മിഡ്ഫീല്‍ഡര്‍ ഗോള്‍സാലോ ഹിഗ്വെയ്‌നുമായി ചേര്‍ന്നു നടത്തിയ വണ്‍ടു മുന്നേറ്റം. രണ്ടു പ്രതിരോധഭടന്മാരെ കബളിപ്പിച്ചു കൊണ്ടുള്ള ഇടംകാലന്‍ ഷോട്ട്. ഇടത് പോസ്റ്റില്‍ തട്ടി ഗോള്‍ ലൈന്‍ കടക്കുന്ന കാഴ്ച മാത്രമേ ബോസ്‌നിയന്‍ ഗോളി അസ്മിര്‍ ബെഗോവിക്കിന് കാണാന്‍ സാധിച്ചുള്ളൂ. മെസ്സിയുടെ ട്രേഡ് മാര്‍ക്ക് ഗോള്‍.എട്ടുവര്‍ഷത്തിനുശേഷം മെസ്സി നേടുന്ന ആദ്യ ലോകകപ്പ് ഗോള്‍ കൂടിയായിരുന്നു ഇത്. സ്‌കോര്‍: 2-0

കളി തീരാന്‍ കഷ്ടി ആറുമിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു മുന്‍ ചാംപ്യന്മാരെ ഞെട്ടിച്ച ബോസ്‌നിയന്‍ ഗോള്‍ പിറന്നത്. ഇടതുമൂലയിലൂടെയുള്ള മുന്നേറ്റം. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ സ്റ്റര്‍ട്ട്ഗര്‍ട്ട് താരം വെദാദ് ഇബിസെവിക്കിന്റെ പ്ലേസിങ് അര്‍ജന്റീനിയന്‍ ഗോളിയെ തൊട്ടുരുമ്മി കൊണ്ടു തന്നെ പോസ്റ്റിലേക്ക്. സ്‌കോര്‍: 2-1. ബോസ്‌നിയയ്ക്കുവേണ്ടി ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ പിറന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications