For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രമെഴുതി നീരജ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം! അപൂര്‍വ്വ റെക്കോഡും സ്വന്തം

ബുഡാപെസ്റ്റ്: ലോക കായിക ഭൂപടത്തില്‍ വീണ്ടും ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയാണ് നീരജ് ചരിത്രത്തിന്റെ ഭാഗമായത്. ബുഡാപെസ്റ്റിലേക്ക് കണ്ണുനട്ടിരുന്ന ഇന്ത്യയുടെ കായിക പ്രേമികള്‍ക്ക് ആവേശ കാഴ്ചയൊരുക്കിയാണ് നീരജ് സ്വര്‍ണ്ണത്തിലേക്ക് ജാവലില്‍ പായിച്ചത്. 88.17 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ്ണ മെഡല്‍ നേടിയെടുത്തത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ സ്വര്‍ണ്ണമാണിത്. കഴിഞ്ഞ തവണ വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെട്ട നീരജ് ഇത്തവണ അത് സുവര്‍ണ്ണനേട്ടമാക്കി മാറ്റിയാണ് കൈയടി നേടുന്നത്. ഒളിംപിക്‌സിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണ മെഡല്‍ നേടുന്ന മൂന്നാമത്തെ താരമെന്ന അപൂര്‍വ്വ ബഹുമതിയും നീരജ് സ്വന്തമാക്കിയിരിക്കുകയാണ്. പാകിസ്താന്റെ അര്‍ഷാദ് നദീം വെള്ളി നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്‌ലെ വെങ്കലവും കരസ്ഥമാക്കി.

12 പേര്‍ മാറ്റുരച്ച ഫൈനലില്‍ നീരജിന്റെ തുടക്കം ഫൗളോടെയായിരുന്നു. എന്നാല്‍ തന്റെ സ്വര്‍ണ്ണത്തിലേക്കുള്ള കുതിപ്പിനായി ഒരടി പിന്നോട്ട് പോവുക മാത്രമാണ് നീരജ് ചെയ്തതെന്ന് രണ്ടാം ത്രോയിലൂടെ വ്യക്തമായി. രണ്ടാം അവസരത്തില്‍ 88.17 മീറ്റര്‍ ദൂരം ജാവലിന്‍ പറത്തിയ നീരജ് തന്റെ ആധിപത്യം വ്യക്തമാക്കുകയായിരുന്നു. മൂന്നാം ത്രോയില്‍ 86.32 എറിഞ്ഞ നീരജ് നാലാം ത്രോയില്‍ 84.64 മീറ്ററാണ് ജാവലില്‍ പറത്തിയത്. അഞ്ചാം ത്രോയില്‍ 87.73 മീറ്ററും അദ്ദേഹം എറിഞ്ഞു.

പാകിസ്താന്‍ താരമായ അര്‍ഷാദ് 87.82 മീറ്റര്‍ എറിഞ്ഞാണ് വെള്ളി നേടിയത്. വെങ്കലം നേടിയ ജാക്കുബ് 86.67 മീറ്ററാണ് ജാവലിന്‍ പറത്തിയത്. പരിക്കിന്റെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നീരജ് ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലോക ചാമ്പ്യനായി മാറിയിരിക്കുന്നത്. അവസാന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് 88.13 മീറ്റര്‍ എറിഞ്ഞായിരുന്നു വെള്ളി മെഡല്‍ നേടിയത്.

neeraj chopra

ടോക്കിയോ ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വര്‍ണ്ണത്തിലേക്കെത്തിയത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന പ്രകടനം ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവെക്കാന്‍ നീരജിനായി. നീരജിനൊപ്പം ഫൈനലിനുണ്ടായിരുന്ന ഇന്ത്യയുടെ കിഷോര്‍ ജെന 84.77 മീറ്റര്‍ ജാവലിന്‍ പായിച്ച് അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ 84.12 മീറ്റര്‍ ജാവലിന്‍ പറത്തിയ ഡിപി മനു ആറാം സ്ഥാനവും നേടിയെടുത്തു.

25കാരനായ നീരജ് ഇതിനോടകം രാജ്യത്തിന്റെ അഭിമാന താരകമായി മാറിക്കഴിഞ്ഞു. ഒളിംപിക്‌സ്, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പുറമെ ഡയമണ്ട് ലീഗ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, സൗത്ത് ഏഷ്യന്‍ ഗെയിംസ്, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം നീരജ് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.

അതേ സമയം ഇന്ത്യയുടെ പുരുഷ റിലേ ടീമിന് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 4x400 മീറ്റര്‍ ഫൈനലില്‍ 2.59.92 സെക്കന്റുകള്‍ക്കൊണ്ടാണ് ഇന്ത്യക്ക് ഫിനിഷ് ചെയ്യാനായത്. 2.57.31 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്ക സ്വര്‍ണ്ണം നേടിയപ്പോള്‍ 2.58.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഫ്രാന്‍സ് വെള്ളിയും 2.58.71 സെക്കന്റില്‍ ഫിനിഷ് ചെയ്ത ബ്രിട്ടണ്‍ വെങ്കലവും നേടിയെടുത്തു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ പുരുഷ ടീം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

എന്നാല്‍ ഇതിനെ മെഡലാക്കി മാറ്റാന്‍ സാധിക്കാതെ പോയി. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ വാര്യത്തൊടി, രാജേഷ് രമേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ത്യക്കായി ഫൈനലില്‍ ഇറങ്ങിയത്. മെഡല്‍ നേടാനായില്ലെങ്കിലും മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറാന്‍ ഇവര്‍ക്ക് സാധിച്ചു.

Story first published: Monday, August 28, 2023, 3:57 [IST]
Other articles published on Aug 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+